Sunday, February 17, 2019 Last Updated 34 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.50 AM

കശ്‌മീരില്‍ കല്ലേറുകാരെ പിടികൂടാന്‍ പുതിയ തന്ത്രവുമായി പോലീസ്‌

uploads/news/2018/09/247086/d3.jpg

ശ്രീനഗര്‍: സുരക്ഷാസേനയ്‌ക്കു നേരേ കല്ലേറു നടത്തുന്നവരെ പിടികൂടാന്‍ പുതിയ തന്ത്രവുമായി ജമ്മു കശ്‌മീര്‍ പോലീസ്‌. പ്രതിഷേധക്കാര്‍ക്കിടയില്‍ മഫ്‌ടിയില്‍ പോലീസുകാരെ വിന്യസിച്ച്‌ കല്ലേറിന്‌ നേതൃത്വം നല്‍കുന്നവരെ പിടികൂടുന്ന പുതിയ തന്ത്രമാണ്‌ പോലീസ്‌ വിജയകരമായി നടപ്പിലാക്കിയത്‌. കളിത്തോക്കുകാട്ടി ഭീഷണിപ്പെടുത്തിയാണു കേല്ലേറു നേതാക്കളെ മഫ്‌ടി പോലീസ്‌ പിടികൂടിയത്‌. ചരിത്ര പ്രസിദ്ധമായ ശ്രീനഗര്‍ ജാമാ മസ്‌ജിദ്‌ പരിസരത്തായിരുന്നു സംഭവം.
പതിവ്‌ പോലെ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കുശേഷം പോലീസിനും സി.ആര്‍.പി.എഫിനും നേരേ പ്രതിഷേധക്കാര്‍ കല്ലേറു തുടങ്ങി. എന്നാല്‍, സുരക്ഷാ സേന സംയമനം പാലിച്ചു. നൂറോളം പ്രതിഷേധക്കാര്‍ ഉള്‍പ്പെട്ട സംഘത്തില്‍നിന്ന്‌ രണ്ടുപേര്‍ മുന്നോട്ടുവന്ന്‌ കല്ലേറിന്‌ തുടക്കം കുറിച്ചു. പിന്നീട്‌ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
കല്ലേറു തുടര്‍ന്നതോടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നേരത്തെതന്നെ നിലയുറപ്പിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കല്ലേറിന്‌ നേതൃത്വം നല്‍കിയവരെ പിടികൂടി പോലീസ്‌ വാഹനത്തില്‍ കയറ്റി. എതിര്‍ക്കാന്‍ മുന്നോട്ടുവന്നവരെ കളിത്തോക്കുകാട്ടി പിന്തിരിപ്പിച്ചു. കല്ലേറിനു നേതൃത്വം നല്‍കിയ രണ്ടുപേരെ ഉടന്‍തന്നെ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ പ്രതിഷേധക്കാര്‍ കല്ലേറ്‌ അവസാനിപ്പിച്ച്‌ പിരിഞ്ഞുപോയി.
സമാനമായ രീതിയില്‍ 2010 ലും ജമ്മു കശ്‌മീര്‍ പോലീസ്‌ പ്രതിഷേധക്കാരെ നേരിട്ടിട്ടുണ്ട്‌. ഇസ്രയേല്‍ സുരക്ഷാ സേനാ വിഭാഗങ്ങള്‍ ഗാസയില്‍ കല്ലേറു നടത്തിയവര്‍ക്കിടയില്‍ നുഴഞ്ഞു കയറി അക്രമികളെ പിടികൂടുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Ads by Google
Sunday 09 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW