Saturday, November 17, 2018 Last Updated 36 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

സൈബര്‍ കേസ്‌ സ്വയം വാദിക്കാന്‍ അഭിഭാഷകനായ ടെക്കിക്ക്‌ രണ്ടുവര്‍ഷം ജയില്‍

ബംഗളുരു: യുവതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ സ്വയം വാദിക്കാന്‍ നിയമബിരുദമെടുത്ത സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍ക്ക്‌ ഒടുവില്‍ രണ്ടുവര്‍ഷം ജയില്‍ശിക്ഷ. സൈബര്‍ കുറ്റകൃത്യത്തില്‍ ശിക്ഷ ലഭിക്കുന്ന കര്‍ണാടകയിലെ ആദ്യ സംഭവമാണിത്‌. യുവതി പരാതി നല്‍കി പത്തുവര്‍ഷത്തിനുശേഷമാണ്‌ സംഭവം.
കര്‍ണാടകയിലെ ബഗല്‍കോട്ട ജില്ലയിലെ ശിവപ്രസാദ്‌ സാജന്‍ എന്ന യുവാവ്‌ എന്‍ജിനീയറിങ്‌ ജോലി രാജിവച്ച്‌ കേസില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ നിയമം പഠിച്ച്‌ അഭിഭാഷകനായത്‌. എന്നാല്‍, ബംഗളുരു കോടതി വിധി തനിക്ക്‌ അനുകൂലമാക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല.
യുവതിയെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സഹിതം അശ്‌ളീല ഇ മെയിലുകള്‍ ഇയാള്‍ യുവതിക്കും മറ്റുനിരവധിപേര്‍ക്കും അയച്ചുവെന്നാണ്‌ കേസ്‌.
കേസ്‌ പത്തുവര്‍ഷം വലിച്ചുനീട്ടാന്‍ ഇയാള്‍ നിയമത്തിന്റെ സാധ്യമായ എല്ലാ പഴുതുകളും ഉപയോഗിച്ചുവെന്ന്‌ ബംഗളുരു സൈബര്‍ പോലീസ്‌ പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW