Sunday, January 20, 2019 Last Updated 38 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

തട്ടിക്കൊണ്ടുപോയ നവവധുവിനെ രക്ഷപ്പെടുത്തി

ജമ്മു: വിവാഹത്തിനു തൊട്ടുപിന്നാലെ ഭര്‍ത്താവിനോടൊപ്പം തട്ടിക്കൊണ്ടുപോയ നവവധുവിനെ പോലീസ്‌ രക്ഷപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവിനെ കുറച്ചുദിവസം മുന്‍പ്‌ പോലീസ്‌ രക്ഷപ്പെടുത്തിയിരുന്നു. ജമ്മുകശ്‌മീരിലെ കത്തുവ ജില്ലയില്‍ കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. ഗോത്രവര്‍ഗവിഭാഗത്തില്‍പ്പെട്ട ഷൗക്കത്തലിയെയും ഭാര്യ ജീലുവിനെയും വിവാഹശേഷം കാണാതാവുകയായിരുന്നു. ജീലുവിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാരാണ്‌ ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നു കാണിച്ച്‌ ഷൗക്കത്തലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 27 ന്‌ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്തുനിന്ന്‌ ഷൗക്കത്തലിയെ പോലീസ്‌ കണ്ടെത്തിയിരുന്നു.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW