Sunday, September 09, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

പടക്ക നിര്‍മാണശാലകളില്‍ സ്‌ഫോടനം; നാലു മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗര്‍, സേലം ജില്ലകളിലെ രണ്ടു പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. സേലം ജില്ലയിലെ ആതുറിന്‌ സമീപമുള്ള അനധികൃത പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 28 വയസുകാരനായ യുവാവ്‌ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.
വിരുദുനഗര്‍ ജില്ലയിലെ കക്കിവടാന്‍പട്ടിയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മുന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. രാജ്യത്തെ പടക്ക വ്യവസായത്തിന്റെ തലസ്‌ഥാനമാണ്‌ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW