Tuesday, November 20, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.47 AM

ഈജിപ്‌തില്‍ 75 പേര്‍ക്ക്‌ വധശിക്ഷ

uploads/news/2018/09/247075/in2.jpg

കെയ്‌റോ: വീണ്ടും കൂട്ട വധശിക്ഷ വിധിച്ച്‌ ഈജിപ്‌ത്‌ കോടതി. 2013 കലപത്തെത്തുടര്‍ന്നു പുറത്താക്കപ്പെട്ട മുസ്ലീം ബ്രദര്‍ഹുഡ്‌ ഭരണകൂടത്തിലെ മുതിര്‍ന്ന നേതാക്കളടക്കം 75 പേര്‍ക്കാണ്‌ ഇത്തവണ വധശിക്ഷ വിധിച്ചത്‌.
കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക്‌ 739 പേരാണ്‌ കേസുമായി ബന്ധപ്പെട്ട്‌ വിചാരണ നേരിട്ടത്‌. ബ്രദര്‍ഹുഡ്‌ നേതാവ്‌ മൊഹമ്മദ്‌ ബാഡി ഉള്‍പ്പെടെ 46 പേര്‍ക്ക്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഷൗക്കന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫോട്ടോജേര്‍ണലിസ്‌റ്റ്‌ മൊഹമ്മദ്‌ അബു സെയ്‌ദിന്‌ അഞ്ചുവര്‍ഷം തടവ്‌ ലഭിച്ചു. കലാപത്തെ നേരിടാന്‍ സുരക്ഷാ സേന നടത്തിയ സൈനിക നടപടിയില്‍ 2013-ല്‍ കൊല്ലപ്പെട്ടത്‌ 600 പേരാണ്‌.

Ads by Google
Sunday 09 Sep 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW