Wednesday, July 17, 2019 Last Updated 59 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.47 AM

മാലിദ്വീപില്‍ ജനാധിപത്യം അട്ടിമറിക്കുന്നവര്‍ക്കെതിരേ യു.എസ്‌. ഉപരോധത്തിന്‌

ന്യുയോര്‍ക്ക്‌: അടുത്ത 23 നു തെരഞ്ഞെടുപ്പ്‌ നടത്താതെ ജനാധിപത്യം അട്ടിമറിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കും നേതാക്കള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌.
നിയമവാഴ്‌ച ഉയര്‍ത്തിപ്പിടിച്ചു സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രകിയയിലേക്കു മടങ്ങാന്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കുമെന്ന്‌ യു.എസ്‌. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വക്‌താവ്‌ ഹീതര്‍ നര്‍ട്ട്‌ അറിയിച്ചു. തെരഞ്ഞെടുപ്പും ജനാധിത്യസ്‌ഥാപനങ്ങളും വീണ്ടെടുക്കേണ്ടത്‌ നിര്‍ണായകമാണ്‌. പാര്‍ലമെന്റിലും കോടതിയിലും കൈകടത്തുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിച്ച്‌ മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, യു.എസ്‌. മുന്നറിയിപ്പിനെതിരേ മാലിദ്വീപ്‌ രംഗത്തുവന്നു. സ്വതന്ത്രപരമാധികാര രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമാമാണിതെന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ ആരെ ജയിപ്പിക്കണമെന്ന മാലിദ്വീപ്‌ ജനതയുടെ അവകാശത്തില്‍ കൈകടത്തരുതെന്നും പ്രസ്‌താവന ആവശ്യപ്പെട്ടു.

Ads by Google
Sunday 09 Sep 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW