Sunday, April 21, 2019 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 09.01 PM

അന്ന് മഞ്ജു വാര്യര്‍ ആരെയും അനുസരിക്കില്ല, ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും: വിപിന്‍ മോഹന്‍

uploads/news/2018/09/246977/manju-vipin.jpg

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവും ഗംഭീരമായിരുന്നു. ഇപ്പോള്‍ മഞ്ജുവിനോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ക്യാമറമാന്‍ വിപിന്‍ മോഹന്‍. മഞ്ജു വാര്യരെ പോലെ ഒരു നടി മലയാളത്തില്‍ ഇനിയുണ്ടാകില്ലെന്നാണ് വിപിന്‍ മോഹന്‍ പറയുന്നത്.

മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരമാണ്, 'തൂവല്‍കൊട്ടാരം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായ മഞ്ജുവിനെയാണ് വിപിന്‍ മോഹന്‍ ഓര്‍ത്തെടുത്തത്. കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇടുകയും ഒടുവില്‍ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയില്‍ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്, ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാല്‍ മഞ്ജു അത് ചെയ്തിരിക്കും, വിപിന്‍ മോഹന്‍ വ്യക്തമാക്കി.

നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ മോഹന്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വേണ്ടിയാണു ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും വിപിന്‍ മോഹന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിപിന്‍ മോഹന്റെ മകളായ മഞ്ജിമ മോഹന്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയാണ്.

Ads by Google
Saturday 08 Sep 2018 09.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW