Thursday, April 25, 2019 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 08.36 PM

കാമുകിയുമായി സംസാരിച്ചു; 16 കാരനെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു

uploads/news/2018/09/246972/murder.jpg

കാന്‍പൂര്‍ : 16 കാരനെ യുവാക്കള്‍ മര്‍ദ്ദിച്ച് കൊന്നു. കാന്‍പൂരിലെ കിഡ്വായ് നഗറിലാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥി അതിദാരുണമായി കൊല്ലപ്പെട്ടത്. കാമുകിയുമായി സംസാരിച്ചുവെന്ന കാരണത്താല്‍ 16 കാരനെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് കൗമാരക്കാരന്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് കണ്ട കാമുകന്‍ കൂട്ടുകാരെയും കൂട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കിഡ്വായ് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനുരാഗ് മിശ്ര പറഞ്ഞു.

മരിച്ച വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയായ പെണ്‍കുട്ടിയുമായി മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ട ഒരാള്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി സംസാരിക്കുന്നത് കാമുകന് ഇഷ്ടമില്ലായിരുന്നു. പെണ്‍കുട്ടിയുമായി സംസാരിക്കരുതെന്ന് കാമുകന്‍ പല തവണ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്ക് താക്കീത് നല്‍കിയിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഒരു സംഘം മര്‍ദ്ദിച്ചതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 08 Sep 2018 08.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW