Saturday, September 08, 2018 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.54 PM

പ്രളയക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് കൈത്താങ്ങായി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍: 500 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കും

lions club international, 500 houses, kerala flood

തിരുവനന്തപുരം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുവാന്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. കേരളത്തിലെ പ്രളയ ദുരന്തം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നരേഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. ഭവന നിര്‍മാണത്തോടൊപ്പം തകര്‍ന്നുപോയ സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയും നിര്‍മ്മിച്ചു നല്‍കും.

സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഭരണനാനുമതി ലഭിച്ചതിന് ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കേരളത്തിലെ 645 ലയണ്‍സ് ക്ലബുകളില്‍ നിന്നും 10 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ മൂന്ന് നില ഫ്‌ളാറ്റ് നിര്‍മ്മിച്ച് ഇരുപത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW