Saturday, September 08, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.28 PM

ഓവല്‍ ടെസ്റ്റ്: ബട്‌ലറുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇംഗ്ലണ്ട് 332, ഇന്ത്യയ്ക്ക് ധവാന്റെ വിക്കറ്റ് നഷ്ടം

India vs England , 5th Test

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംണ്ട് 332 റണ്‍സിനു പുറത്ത്. വാലറ്റത്തെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഏഴു വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ബട്‌ലറുടെ ബാറ്റിങ്ങ് മികവില്‍ ഇംഗ്ലണ്ട് 332 ല്‍ എത്തിയത്. പ്രതിരോധക്കോട്ട പടുത്തുയര്‍ത്തിയ ബട്‌ലര്‍ 133 പന്തില്‍ 89 റണ്‍സെടുത്തു.

തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ നഷ്ടമായി. മൂന്നു റണ്‍സെടുത്ത ധവാനെ സ്റ്റുവാര്‍ട്ട് ബ്രോഡ് ആണ് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ലോകേഷ് രാഹുല്‍( 17 പന്തില്‍ 17) ചേതേശ്വര്‍ പൂജാര (25 പന്തില്‍ 10) എന്നിവരാണ് ക്രീസില്‍.

ഒന്‍പതാം വിക്കറ്റില്‍ സ്റ്റുവാര്‍ട്ട് ബ്രോഡിനൊപ്പം ബട്‌ലര്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ജസ്പ്രീത് ബുംമ്ര, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 214 ല്‍ നില്‍ക്കെ എട്ടാം വിക്കറ്റ് നഷ്ടമായി. 15 റണ്‍സുമായി ആദില്‍ റാഷിദും ഇംണ്ടിനായി പിടിച്ചുനിന്നു. പിന്നാലെ ബട്‌ലര്‍- ബ്രോഡ് സഖ്യമാണ് സ്‌കോര്‍ 300 കടത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ ബ്രോഡിനെ ജഡേജ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍ എത്തിയതോടെ ബട്‌ലര്‍ വമ്പന്‍ അടികളോടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതോടെ ജഡേജ രഹാനെയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW