Saturday, November 17, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.30 PM

പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ മാനസികമായി തകര്‍ന്ന് കന്യാസ്ത്രീ; മാധ്യമങ്ങളെ നാളെ കാണില്ല

nun, franco mulaikal, pc george

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കില്ലെന്ന് റിപ്പോര്‍ട്ട്. കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പി.സി ജോര്‍ജ് എംഎല്‍എ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ഇതിനു പിന്നാലെ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. അതേ സമയം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ കുടുംബം പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും, പോലീസിനും, വനിതാ കമ്മീഷനും പരാതി നല്‍കും.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആരോപണമുയര്‍ത്തിയ കന്യാസ്ത്രീകളുടെ ഒപ്പമുള്ള അഞ്ച് പേരും പ്രത്യക്ഷ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പോലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം കുറഞ്ഞു. സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കേടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നും ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീകള്‍ കൂട്ടിചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW