Tuesday, April 23, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.30 PM

പ്രളയക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കും

Kerala floods

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയക്കെടുതിയില്‍ വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടം പരിഹരിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും. ഇത് സംബന്ധിച്ച നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തി.

റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്നാണ് പദ്ധതിയുടെ പേര്. പ്രളയബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കാണ് വായ്പ നല്‍കുന്നത്. കുടുംബശ്രീ വഴിയാകും വായ്പ നല്‍കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ 36-48 മാസം കാലാവധിയുണ്ട്. 9 ശതമാനമാണ് വായ്പയുടെ പലിശ. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.

പദ്ധതിയുടെ നടത്തിപ്പിന് നിലവില്‍ സഹകരണ ബാങ്കുകളുമായി ധാരണ ആയിട്ടുണ്ട്. കുടുംബശ്രീയുടെ 75 ശതമാനം അക്കൗണ്ടും സഹകരണ ബാങ്കുകളിലാണ്. ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കരാറിലേര്‍പ്പെടാന്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW