Thursday, November 15, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.10 PM

ഓടുന്ന കാറില്‍ യുവതിക്ക് സുഖപ്രസവം: ആശുപത്രിയിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാലു കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ പ്രസവം

Woman , Birth ,Fifth Child,  Moving Car

ടെക്‌സാസ്: ഓടുന്ന കാറിന്റെ മുന്‍ സീറ്റില്‍ യുവതിക്ക് സുഖപ്രസവം. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രസവം നടന്നത്. അമേരിക്കയില്‍ ടെക്‌സാസില്‍ അലക്‌സിയസ് സ്വിന്നി(25)എന്ന യുവതിയാണ് കാറിന്റെ മുന്‍സീറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഭര്‍ത്താവിനു നാലു മക്കള്‍ക്കുമൊപ്പമാണ് യുവതി ആശുപത്രിയിലേക്ക് കാറില്‍ പോയത്. ഭര്‍ത്താവ് ഡൊമിനിക് ആണ് കാര്‍ ഓടിച്ചിരുന്നത്. അലക്‌സിയസ് മുന്‍ സീറ്റിലാണ് ഇരുന്നിരുന്നത്. ആശുപത്രിയിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുവതി പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ അഞ്ചാമത്തെ കുഞ്ഞിന് യുവതി ജന്മം നല്‍കി. യുവതിയുടെ ചിത്രം കുടുംബം ചിത്രീകരിച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും ടെക്‌സാസിലെ വീട്ടില്‍ സുമായി ഇരിക്കുന്നു.

Ads by Google
Saturday 08 Sep 2018 07.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW