ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കിയ ചരിത്ര വിധി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമായി കാണുന്ന ഐ.പി.സി സെക്ഷന്‍ 377 റദ്ദാക്കണമെന്ന കേസില്‍ സുപ്രീം കോടതി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഒടുവില്‍ സ്വവര്‍ഗ ലൈംഗിക കുറ്റകൃത്യമായി പരിഗണിക്കുന്ന സെക്ഷന്‍ 377 സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
സ്വവര്‍ഗ ലൈംഗിക കുറ്റകൃത്യമല്ലാതാക്കിയ വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിലും നിയമനിര്‍മ്മാണം നടത്തണമെന്ന് എല്‍.ജി.ബി.ടി സമൂഹത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വവര്‍ഗ ലൈംഗികതയില്‍ കോടതി തീരുമാനത്തിന് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ സ്വവര്‍ഗ വിവാഹം അടക്കമുള്ള കാര്യങ്ങള്‍ എതിര്‍ക്കുമെന്ന് സൂചന. സ്വവര്‍ഗ വിവാഹത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കുമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും പുറത്ത് വരുന്ന സൂചന.
സ്വവര്‍ഗ ലൈംഗികത അംഗീകരിക്കപ്പെട്ട സാഹര്യത്തില്‍ സ്വവര്‍ഗ വിവാഹവും സ്വത്തവകാശവുമെല്ലാം അതിന്റെ ഭാഗമാണ്. സ്വവര്‍ഗ വിവാഹം അംഗീകരിച്ചിട്ടും സ്വവര്‍ഗ വിവാഹവും സ്വത്തവകാശവും അംഗീകരിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് സെക്ഷന്‍ 377 കേസിലെ പരാതിക്കാരിലൊരാളായ സുനില്‍ മെഹ്റ പറഞ്ഞു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതെ ആക്കിയത് അംഗീകരിക്കുന്നുവെങ്കിലും സ്വവര്‍ഗ വിവാഹം അംഗീകരിക്കില്ലെന്നാണ് ആര്.എസ്.എസ് നിലപാടും.