Wednesday, April 24, 2019 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 05.43 PM

ബിഗ് ബോസ് സെറ്റില്‍ അപകടം: എ.സി. നേരെയാക്കുന്നതിനിടെ മെക്കാനിക് രണ്ടാം നിലയില്‍ നിന്ന് വീണു മരിച്ചു

Accident, Big boss set

ചെന്നൈ: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തില്‍ മെക്കാനിക്ക് മരിച്ചു. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്. അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്.

സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇവിപി ഫിലിംസിറ്റിയിലാണ് ബിഗ്
ബോസിന്റെ സെറ്റ്.

Ads by Google
Ads by Google
Loading...
TRENDING NOW