Wednesday, November 21, 2018 Last Updated 40 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 05.05 PM

ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്നു മരണം

uploads/news/2018/09/246955/blast.jpg

ചെന്നൈ: തമിഴ്‌നാട് ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൃഷ്ണന്‍, മാരിയപ്പന്‍, പൊന്നുസ്വാമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.

ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിധിയിലധികം പടക്കം സൂക്ഷിച്ചതും അപകട കാരണമായെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തിന്റെ ഉടമ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Saturday 08 Sep 2018 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW