Tuesday, November 13, 2018 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 05.20 PM

സമരം ചെയ്ത കന്യാസ്ത്രീകള്‍ പരിശുദ്ധകളാണോയെന്ന് വൈദ്യ പരിശോധന നടത്തിയാലറിയാം; അധിക്ഷേപിച്ച് പി.സി ജോര്‍ജ്

PC George

കോട്ടയം: കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുന്നത്. സമരം നടത്തുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധന നടത്തിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പി.സി ജോര്‍ജ്.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്ന ദിവസം അവര്‍ കന്യക അല്ലാതായില്ലേയെന്നും പി.സി ജോര്‍ജ് ചോദിച്ചു. ബിഷപ്പിനെതിരെ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.

കേരള പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്‍മാരെ കുടുക്കാന്‍ സ്ത്രീകളും നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. എന്നാല്‍ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താണിരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെങ്കില്‍ ബിഷപ്പ് ളോഹ ഊരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW