Thursday, July 18, 2019 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 04.41 PM

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ...; നിങ്ങള്‍ 'കാത്തിരിക്കുന്നത്' ഗുരുതര രോഗങ്ങളെ

uploads/news/2018/09/246951/sit.jpg

രാവിലെ മുതല്‍ വൈകുന്നേവരം വരെ ഒറ്റ ഇരുപ്പില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ... ഇതിന്റെ ഒടുക്കം നിങ്ങള്‍ എത്തിച്ചേരുക ഗുരുതര രോഗങ്ങളിലേയ്ക്ക്. അര മണിക്കൂര്‍ പോലും തുടര്‍ച്ചയായി ഇരിക്കുന്നത് ആരോഗ്യത്തിന് ദോഷകരമെന്നാണ് പുതിയ കണ്ടെത്തല്‍.

അമേരിക്കന്‍ ജേണല്‍ ഓഫ് നഴ്‌സിങ്ങില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോര്‍ട്ടില്‍ ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഇടയ്ക്ക് എടുക്കേണ്ട ഇടവേളകളുടെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള കാരണങ്ങളിലൊന്ന് ഈ തുടര്‍ച്ചയായ ഇരിപ്പ് ആണത്രേ.

അമിതവണ്ണമുള്ളവരില്‍ അണ്ഡാശയം, ഗര്‍ഭപാത്രം, കുടല്‍ എന്നിവിടങ്ങളില്‍ അര്‍ബുദത്തിനും ഇത് കാരണമാകുന്നുണ്ട്. ശരീരം അനങ്ങാതെ കൂടുതല്‍ നേരം ഇരുക്കുമ്പോള്‍ ഭാരം താങ്ങാനുള്ള പേശികളുടെ ശേഷി കുറയും. ഇതിലൂടെ എന്‍സൈമുകളുടെ പ്രവര്‍ത്തനവും നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനവും കുറയുന്നു. കുറച്ചു നേരം നില്‍ക്കുകയോ അല്‍പ്പദൂരം നടക്കുകയോ ചെയ്യുന്നതിലൂടെ ഈ അപകടാവസ്ഥ ഒഴിവാക്കാമെന്നും ഗവേഷണഫലം പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW