Saturday, September 08, 2018 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 04.33 PM

ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നത് അമിത് ഷായുടെ നേതൃത്വത്തില്‍; സംഘടനാ തിരഞ്ഞെടുപ്പ് മാറ്റി

Amit Shah,  BJP

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്ത വര്‍ഷം ജനുവരിയില്‍ അമിത് ഷായുടെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ അമിത് ഷായുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടുന്നതിന് ബി.ജെ.പിയുടെ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്. ഡല്‍ഹിയില്‍ രണ്ട് ദിവസമാണ് ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ബി.ജെ.പിയുടെ ദേശീയ നേതാക്കളും സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 2014ല്‍ നേടിയതിനേക്കാള്‍ വലിയ വിജയം നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ അവകാശപ്പെട്ടു. അപരാജിതമായ ബി.ജെ.പി എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാകും പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തെലങ്കാന തിരഞ്ഞെടുപ്പില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്യും. പിന്നോക്ക ജനവിഭാഗത്തെ ആകര്‍ഷിക്കുന്നതിന് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററാണ് യോഗ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിവാദങ്ങളും എസ്.സി എസ്.ടി പീഡന നിരോധന നിയമം പുനഃസ്ഥാപിച്ചതിനെതിരായ സവര്‍ണ സമുദായങ്ങളുടെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW