Friday, November 16, 2018 Last Updated 24 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 04.23 PM

പ്രണയം കയ്യാങ്കളിയിലെത്തി: പ്രശ്‌നങ്ങള്‍ക്ക് തുടക്കം 'റേഷന്‍ മുട്ട', ബിഗ്‌ബോസില്‍ നാടകീയ രംഗങ്ങള്‍

Dramatic incidents, Bigboss show

ബിഗ് ബോസില്‍ പേളി- ശ്രീനിഷ് പ്രണയം വന്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ഹിമ സാബുവിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രംഗത്തെത്തിയത്. രണ്ടു കുട്ടികളുള്ള സാബുവിനോടുള്ള പ്രണയം അനാശാസ്യ പ്രണയമാണെന്നു വരെ വാദമുയര്‍ന്നതിനു പിന്നാലെ സംഭവം വഷളായിരുന്നു.

പ്രശ്‌നപരിഹാരമായതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ക്കു ബിഗ് ബോസില്‍ കളമൊരുങ്ങിയത്. റേഷന്‍ മുട്ടയെ ചൊല്ലിയാണ് പ്രശന്ങ്ങള്‍ക്ക് തുടക്കം. ഉച്ചസമയത്ത് സാബുവും സുരേഷും മുട്ട പൊരിച്ച് കഴിക്കുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. മുട്ട രാവിലെ സുരേഷ് കഴിച്ചതാണെന്നും ഇത് രണ്ടാമത്തേതാണെന്നും പേളി പറയുന്നത് കേട്ടാണെന്ന് ഹിമ പ്രശ്‌നങ്ങള്‍ക്കു തുടക്കമാകുന്നത്. പിന്നാലെ സാബുവിനെ പരിഹസിച്ചുകൊണ്ട് ഹിമ രംഗത്തെത്തി.

Dramatic incidents, Bigboss show

കാര്യം മനസിലാക്കാതെയാണ് ഹിമ വീണ്ടും വീണ്ടും രംഗം കൊഴുപ്പിച്ചത്. ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും, അമ്മയോടും അച്ഛനോടും വരെ ശത്രുത കാണിക്കുന്ന ആളാണ് ഹിമയെന്നുമുള്ള സാബുവിന്റെ വാക്കുകള്‍ ഹിമയെ പ്രകോപിപിച്ചു. അടുക്കളയില്‍ വെച്ചാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇരുവരും പരസ്പരം കഴുത്തിന് കയറിപ്പിടിച്ചതോടെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW