Saturday, September 08, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 03.58 PM

ബി.ജെ.പി എം.പിയുടെ വീട്ടില്‍ മോഷണം: 50,000 നഷ്ടപ്പെട്ടെന്ന് എം.പി; 1.14 കോടി കിട്ടിയെന്ന് മോഷ്ടാവ്, ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

BJP MP, Giriraj Singh

പാറ്റ്‌ന: ബി.ജെ.പി എം.പി ഗിരിരാജ് സിംഗിന്റെ വീട്ടില്‍ മോഷണം. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. 50,000 രൂപയും ഏതാനും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് എം.പിയുടെ പരാതി. എന്നാല്‍ തനിക്ക് 1.14 കോടി രൂപ അടങ്ങിയ സ്യുട്ട് കേസ് ലഭിച്ചുവെന്ന് മോഷ്ടാവ് വെളിപ്പെടുത്തി. ഇതിന് പുറമെ രണ്ട് സ്വര്‍ണ മാലകളും ഒരു ജോടി സ്വര്‍ണ കമ്മലും 14 വെള്ളി നാണയങ്ങളും ഏഴ് ആഡംബര വാച്ചുകളും ലഭിച്ചതായി മോഷ്ടാവ് വെളിപ്പെടുത്തി.

ഗിരിരാജ് സിംഗിന്റെ പടിഞ്ഞാറന്‍ പാറ്റ്‌നയിലെ വസതിയിലാണ് മോഷണം നടന്നത്. ഒരു കോടി രൂപ അടങ്ങിയ സ്യുട്ട്‌കേസ് ലഭിച്ചുവെന്ന് കള്ളന്‍ വെളിപ്പെടുത്തിയിട്ടും എം.പി 50,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് എം.പി പരാതി നല്‍കിയിരിക്കുന്നത്. ആഡംബര വാച്ച് അടക്കമുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ പോലും എം.പിയോ കുടുംബാംഗങ്ങളോ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല. എം.പിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഒരു കോടി രൂപ കിട്ടിയെന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് പ്രാഥമികാന്വേഷണം തുടങ്ങി. മോഷ്ടാവിന് ലഭിച്ചുവെന്ന് പറയുന്ന പണത്തിന്റെ ഉടമയെ കണ്ടെത്തേണ്ടത് പോലീസാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ പറഞ്ഞു. മോഷ്ടാവിന്റെ വാക്ക് വിശ്വസിക്കരുതെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

നേരത്തെ ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രസ്താവിച്ച് വിവാദത്തിലായ നേതാവാണ് ഗിരിരാജ് സിംഗ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW