Saturday, September 08, 2018 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 03.55 PM

നീതി തേടി കന്യാമഠങ്ങളില്‍ നിന്ന് തെരുവിലേക്ക്.... പ്രളയത്തിന് പിന്നാലെ കേരളം ഇരുട്ടിലേക്ക്... പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/09/246945/nuns.jpg

ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തത് പണം കണ്ടിട്ടാണോ; സമരത്തിനിടെ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവില്‍ നീതിയ്ക്കു വേണ്ടി പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.

uploads/news/2018/09/246945/mm-manii.jpg

കേന്ദ്ര വിഹിതം കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, 750 മെഗാവാട്ടിന്റെ കുറവ്: മന്ത്രി മണി

തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. കേന്ദ്ര പുളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്തു നിന്നു കുടുതല്‍ വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു മണി പറഞ്ഞു.

uploads/news/2018/09/246945/a-k-balan.jpg

പികെ ശശി കുറ്റക്കാരനെങ്കില്‍ നടപടി, പാര്‍ട്ടിയും സര്‍ക്കാരും പരാതിക്കാരിക്കൊപ്പം; മന്ത്രി എ.കെ. ബാലന്‍

സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തില്‍ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ അവര്‍ക്ക് തേടാമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് മുന്‍പും ഇത്തരം സമാനമായ സന്ദര്‍ഭങ്ങളില്‍ ഒരാളെപോലും രക്ഷിച്ചിട്ടില്ലെന്നും മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ടെന്നും മന്ത്രി ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

uploads/news/2018/09/246945/kerala.jpg

കേന്ദ്രം കനിഞ്ഞു; പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തിലേക്ക്

ന്യുഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘമെത്തുന്നു. അടുത്തയാഴ്ച കേരളം സന്ദര്‍ശിക്കുന്നതിന് സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇരുപതംഗ സംഘമാണ് കേരളത്തിലെത്തുക. വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്കും അറിയിച്ചിട്ടുണ്ട്.

uploads/news/2018/09/246945/hanan.jpg

ഹനാന്റെ കാത്തിരിപ്പ് അവസാനിച്ചു, ആശുപത്രി കിടക്കയില്‍ പിതാവ് തേടിയെത്തി ; അപകടം ആസൂത്രണം ചെയ്തതെന്നു സംശയം

കൊച്ചി: അപകടത്തിന് തൊട്ടുപിന്നാലെ സന്തോഷത്തിന് അവസരം നല്‍കി ഹനാന്റെ ജീവിതത്തില്‍ വീണ്ടും വിധിയുടെ ഇടപെടല്‍. കേരളം ഏറെ സംസാരിച്ചു കഴിഞ്ഞ ഹനാനെ തേടി പിതാവ് ആശുപത്രിയില്‍. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഹനാനെത്തേടി വാപ്പ ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.

Ads by Google
Saturday 08 Sep 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW