Saturday, November 17, 2018 Last Updated 36 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 03.32 PM

ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും; കന്യാസ്ത്രീക്ക് നീതി വൈകുന്നത് സഭയ്ക്ക് നല്ലതല്ല: ഫാ.പോള്‍ തേലക്കാട്

വത്തിക്കാനില്‍ നിന്നുംകാലതാമസത്തിന് ഇടയാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ഫാ.പോള്‍ തേലക്കാട്
bishop franco mulakal

കോട്ടയം/കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ തനിക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയില്‍. ആദ്യമായി അവര്‍ നാളെ പൊതുസമൂഹത്തിന് മുന്നിലെത്തും. മാധ്യമങ്ങളിലൂടെ തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തുമെന്ന് പരാതിക്കാരി സൂചിപ്പിച്ചു. ഞായറാഴ്ച രാവിലെ കുറവിലങ്ങാട് മഠത്തില്‍ മാധ്യമങ്ങളെ കാണാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും അവരുടെ കുടുംബങ്ങാംഗങ്ങളും ഇന്ന് ഹൈക്കോടതി ജംഗ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാരും പോലീസും സഭയും ബിഷപ്പിനു വേണ്ടി ഒത്തുകളിക്കുകയാണെന്നും ബിഷപ്പിന് കാശുള്ളതുകൊണ്ടണോ തങ്ങള്‍ക്ക് നീതി ലഭിക്കാത്തതെന്നും അവര്‍ സമരവേദിയില്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു. സഭയും സര്‍ക്കാരും തങ്ങളെ കൈവിട്ടുവെന്നും അവര്‍ പരിതപിക്കുന്നു.

bishop franco mulakal

അതേസമയം, കന്യാസ്ത്രീക്കു നീതി വൈകുന്നത് സഭയുടെ ഭാവിക്ക് നല്ലതല്ലെന്ന മുന്നറിയിപ്പുമായി സത്യദീപം മുന്‍ എഡിറ്ററും എഴൂത്തുകാരനുമായ ഫാ.പോള്‍ തേലക്കാട് രംഗത്തെത്തി. നീതി ലഭിക്കാന്‍ കാലവിളംബം സഭയുടെ ഭാഗത്തുനിന്നുണ്ടായി എന്നു മാത്രമേ താന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. അത്കന്യാസ്ത്രീകളുടെ ഭാവി അപകടത്തിലാക്കും. പരാതിയില്‍ നടപടികള്‍ നീട്ടുകൊണ്ടുപോയി സമയം കളയുന്നത് കൃത്യവിലോപമാണ്. ഈ കാഴ്ചപ്പാട് സഭ തിരുത്തണം. സംസ്ഥാന സര്‍ക്കാരും പോലീസും നിഷ്‌ക്രിയരായെന്നും ഫാ.പോള്‍ കുറ്റപ്പെടുത്തി.

കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ പരമാധികാര സമിതിയായ മെത്രാന്‍ സമിതിക്ക് ഒരു മെത്രാനെതിരെ നടപടി സ്വീകരിക്കാന്‍ അധികാരമില്ല. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് റോമിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനേ കഴിയൂ. വിഷയത്തില്‍ വത്തിക്കാനാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ വത്തിക്കാനില്‍ നിന്നുംകാലതാമസത്തിന് ഇടയാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും ഫാ.പോള്‍ തേലക്കാട് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW