Saturday, September 08, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 03.21 PM

അത് തന്റെ സ്വന്തം വണ്ടി, ആ അപകടം ഉണ്ടായതിങ്ങനെ..: ആരോപണങ്ങള്‍ക്കെതിരെ എണ്ണിയെണ്ണി മറുപടിയുമായി ഹനാന് കൂട്ടുപോയ ഡ്രൈവര്‍ ജിതേഷ്

Hanan's accident,  Driver jinesh

തനിക്കുണ്ടായ അപകടം മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന ഹനാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഡ്രൈവറായി കൂട്ടുപോയ ജിതേഷ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ജിതേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഹനാന്റെ സുഹൃത്തിന്റെ സഹോദരനാണ് ജിതേഷ്. ഹനാനും സുഹൃത്തും ഒരുമ്മിച്ചാണ് ഇവന്റ് മാനേജ്‌മെന്റ് ചെയ്തിരുന്നത്. സഹോദരി പറഞ്ഞിട്ടാണ് ഹനാനു നിരവധി ഉദ്ഘാടനങ്ങള്‍ക്കായി കൂട്ടുപോകുന്നത്. ആദ്യമായിട്ടാണ് ഹനാനെ കാണുന്നതെന്നും, തന്റെ സ്വന്തം വണ്ടിയായിരുന്നു അതെന്നും ജിതേഷ് പറയുന്നു.

തിരുവനന്തപുരത്തും വര്‍ക്കലയിലേയും പരിപാടി കഴിഞ്ഞ് വിശ്രമമില്ലാതെ കോഴിക്കോാട്ടേക്ക് പോകുകുയായിരുന്നു. തിരികെ കൊടുങ്ങല്ലൂരില്‍ എത്തിയപ്പോള്‍ ക്ഷീണം കാരണം തനിക്ക് ഉറക്കം വന്നു. തുടര്‍ന്ന് ഹനാന്റെ സമ്മതത്തോടെ താന്‍ വണ്ടിയില്‍ കിടന്നുറങ്ങി. പുറകിലത്തെ സീറ്റിലായി ഹനാനും ഉറങ്ങി. പിന്നീട് രാവിലെയാണ് യാത്ര തുടങ്ങിയത്. അല്‍പദൂരം മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരാള്‍ വണ്ടിക്ക് വട്ടം ചാടുകയായിരുന്നു. അയാളെ രക്ഷിക്കാനായി വണ്ടി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നും ജിതേഷ് വ്യക്തമാക്കി.

സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന ഹനാന്‍ ഉയര്‍ന്നുപൊങ്ങി താഴെ വീഴുകയായിരുന്നു. പിന്നാലെ അതുവഴി എത്തിയ ആംബുലന്‍സില്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വരെ ഹനാനൊപ്പം ആശുപത്രിയില്‍ കൂട്ടു നിന്നത് ജിതേഷായിരുന്നു. ഹനാന്റെ ബാപ്പ കൂട്ടിന് എത്തിയതോടെയാണ് തിരികെ പോന്നതെന്നും ജിതേഷ് വ്യക്തമാക്കി. ഹനാന് ഒരു സഹായം ആകുമെന്ന് കരുതിയാണ് കൂട്ടിനു പോയത് അതിങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും ജിതേഷ് പറഞ്ഞു നിര്‍ത്തി. നേരത്തെ അപകടം മനപൂര്‍വ്വമാണോയെന്ന് സംശയിക്കുന്നതായി ഹനാന്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

Ads by Google
Saturday 08 Sep 2018 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW