Saturday, September 08, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 03.04 PM

ഇന്ത്യന്‍ രാഷ്ര്ടപതി രാംനാഥ് കോവിന്ദ് ചെക്ക് റിപ്പബ്ലിക്കിലെത്തി

uploads/news/2018/09/246936/eup080918a.jpg

പ്രാഗ്: ഇന്ത്യന്‍ രാഷ്ര്ടപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും യൂറോപ്യന്‍ പര്യടനത്തിന്റെ അവസാന ഘട്ടമായ ചെക്ക് റിപ്പബ്ലിക്കില്‍ വിമാനമിറങ്ങി. സൈപ്രസും ബള്‍ഗേറിയയും സന്ദര്‍ശിച്ച ശേഷമാണ് രാഷ്ര്ടപതിയും സംഘവും ചെക്ക് റിപ്പബ്ലിക്കിലെത്തിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ്പ് ലഭിച്ചു.
ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് മിലോസ് സെമാന്‍, ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിസ്, ചെക്ക് റിപ്പബ്ലിക്ക് ഹൗസ് ഓഫ് ഡെപ്യൂട്ടിയായ റഡെക് വാന്‍ട്രാസ്‌ക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ, ചെക്ക് പ്രതിരോധ സഹകരണത്തിന് വലിയ സാധ്യതയുണ്‌ടെന്നും പ്രസിഡന്റ് കോവിന്ദ് പറഞ്ഞു. ഇന്ത്യയിലെ പ്രതിരോധ നിര്‍മാണ മേഖലയില്‍ മുതല്‍ മുടക്കാനും ലോക ആഭ്യന്തര വിപണിയില്‍ ഉത്പാദിപ്പിക്കാന്‍ സംയുക്ത സംരംഭങ്ങള്‍ കൂടുതല്‍ കരുത്താവുമെന്നും പ്രസിഡന്റ് കോവിന്ദ് പറഞ്ഞു. ഇന്ത്യ, ചെക്ക് പ്രതിരോധ സഹകരണം ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തില്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാഗില്‍ നടന്ന ബിസിനസ് ഫോറം മീറ്റിലും പ്രസിഡന്റ് കോവിന്ദ് പങ്കെടുത്തു.പരിപാടിയില്‍ അറുപത് ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തു. ചെക്ക് കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ അതിന്റെ മാതൃസ്ഥാപനം ഫോക്‌സ് വാഗണ്‍ മുന്‍കൈ എടുത്ത് മെയ്ക്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ ഇന്ത്യയില്‍ ഒരു ലക്ഷം കോടി ഡോളര്‍ നിക്ഷേപം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്‌ടെന്നും അദ്ദേഹം അറിയിച്ചു.

പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡേളജിസ്റ്റുകളുമായി പ്രസിഡന്റ് കോവിന്ദ് സംസാരിച്ചു. ഇവിടെ 1850 ല്‍ ഒരു സംസ്‌കൃത ചെയര്‍ സ്വന്തമാക്കിയത് ഇന്‍ഡ്യന്‍ ഭാഷയുടെ ആഢ്യതയൊണ് കാണിയ്ക്കുന്നതെന്നും പ്രസിഡന്റ് കോവിന്ദ് പറഞ്ഞു.

ലോകത്തെ ഏറ്റവും തീവ്രമായ ലേസര്‍ സംവിധാന സൃഷ്ടാക്കളായ എലിഐ ബീമലൈന്‍സ് ഇന്റര്‍നാഷണല്‍ ലേസര്‍ റിസര്‍ച്ച് സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു.

ഇന്ത്യയും ചെക്ക് റിപ്പബ്ലിക്കും ശാസ്ത്ര സാങ്കേതികതയുടെ വിവിധ മേഖലകളില്‍ പദ്ധതികളുടെ കരാറും ഒപ്പുവെച്ചു. ചെക്ക് പിന്തുണയോടെ ലേസര്‍ സാങ്കേതിക മേഖലകളിലെ ഉള്‍പ്പെടെ 5 ധാരണാപത്രങ്ങള്‍, നയതന്ത്ര പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി വിസ നിയമപ്രകാരമുള്ള ഇളവുകള്‍, വര്‍ക്ക് പ്ലാന്‍ എന്നിവയുടെ അന്തിമരൂപവും പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി സഹകരണം ആരംഭിക്കാനും തീരുമാനിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ചെക് റിപ്പബ്ലിക്ക് യൂറോപ്പിലെ സാങ്കേതികമായും, തന്ത്രപരമായും പ്രധാനപ്പെട്ട രാജ്യമാണ്. ഇന്ത്യയും ചെക് റിപ്പബ്ലിക്കും തമ്മിലുളള വ്യാപാരം പ്രതിവര്‍ഷം 1.07 ബില്ല്യണ്‍ ഡോളറാണ്. മദ്ധ്യ യൂറോപ്പില്‍ അതിവേഗം വളരുന്ന ഒരു സാമ്പത്തിക സേ്റ്റാര്‍ ആണ് ചെക്ക് റിപ്പബ്‌ളിക്ക്. അതുകൊണ്ടുതന്നെ പല ചെക്ക് കമ്പനികളും വിവിധ മേഖലകളില്‍ ഇന്‍ഡ്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

1996 ല്‍ ഇന്‍ഡ്യന്‍ പ്രസിഡന്റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്കു ശേഷം മദ്ധ്യയൂറോപ്യന്‍ രാജ്യമായ ചെ്ക്ക് റിപ്പബ്‌ളിക് സന്ദര്‍ശിയ്ക്കുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് കോവിന്ദ്. ചെക്ക് റിപ്പബ്ലിക്കന്‍ പാര്‍ലമെന്റും അദ്ദേഹം സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം. ഈ മാസം ഒമ്പത് വരെയാണ് ചെക്ക് സന്ദര്‍ശനം.

ജോസ് കുമ്പിളുവേലില്‍

Ads by Google
Saturday 08 Sep 2018 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW