Tuesday, November 06, 2018 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 02.11 PM

അര്‍ബുദരോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ?

uploads/news/2018/09/246929/ayurveda080918a.jpg

രക്താര്‍ബുദത്തിന് ആയുര്‍വേദം

എന്റെ അനിയന് വേണ്ടിയാണ് കത്ത്. 33 വയസ്. തലവേദനയും വിട്ടുമാറാത്ത ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്താര്‍ബുദത്തിന്റെ ആരംഭ ഘട്ടമാണെന്ന് അറിയാന്‍ കഴിഞ്ഞു. അലോപ്പതി ചികിത്സകള്‍ ചെയ്യുന്നുണ്ട്. ആരംഭ ഘട്ടമായതിനാല്‍ രോഗമുക്തി സാധ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അര്‍ബുദരോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ? എത്രനാള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സയാണിത്.
----- സ്വപ്ന ഉണ്ണികൃഷ്ണന്‍ , കാസര്‍ഗോഡ്

രക്തത്തില്‍ ശ്വേത രക്താണുക്കളുടെ അനിയന്ത്രിതവും അമിതവുമായ വളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണിത്. ശ്വേതരക്താണുക്കള്‍ വികൃതങ്ങളും അപൂര്‍ണങ്ങളും അപക്വവുമായ വിഭജനവും വര്‍ധനവും പ്രകടമാക്കുന്നു. ലസിക ഗ്രന്ഥികള്‍, അസ്ഥിമജ്ജ എന്നിവയെ ആശ്രയിച്ചാണു രോഗം ഉണ്ടാകുന്നത്.

പലവിധ രോഗാണുബാധ, വിളര്‍ച്ച, രക്തം നഷ്ടപ്പെടുക എന്നിവ ലക്ഷണങ്ങളായി കാണുന്നു. ആരംഭഘട്ടമായതിനാല്‍ രോഗമുക്തി സാധ്യമാകും എന്നതിനാല്‍ അലോപ്പതി മരുന്നുകള്‍ കൃത്യമായി തുടരുക.

അതോടൊപ്പം അതതു സമയത്തുണ്ടാകുന്ന അവസ്ഥയ്ക്കനുസരിച്ച് ആയുര്‍വേദ മരുന്നുകള്‍ കഴിക്കുക. ക്ഷീണം, വിളര്‍ച്ച, വിശപ്പില്ലായ്മ, പനി എന്നിവയ്ക്കും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള രസായനങ്ങള്‍ വളരെ ഗുണകരമാകുന്നു.

പുനര്‍നവാദികഷായം, ദ്രാക്ഷാദി കഷായം തുടങ്ങിയവ കഴിക്കുന്നതു ഫലപ്രദമാകും. സിദ്ധമകരധ്വജം-പകുതി വീതം വെറ്റിലനീരും തേനും ചേര്‍ത്തു രണ്ടുനേരം കഴിക്കുക. തിക്തകഘൃതം, ഗുല്‍ഗുലു തിക്തകം കഷായം ഫലപ്രദമാണ്. എന്നാല്‍, വൈദ്യനിര്‍ദേശപ്രകാരം കൃത്യമായും ദീര്‍ഘമായും ഉള്ള ചികിത്സ വേണം.

Ads by Google
Saturday 08 Sep 2018 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW