Tuesday, November 13, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.33 PM

ഇത് വാച്ച് അല്ല, സ്മാർട്ടഫോൺ തന്നെ...കയ്യിൽ വാച്ച് പോലെ കെട്ടാവുന്ന ഫോണുമായി നൂബിയ

 nubia

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ZTE നൂബിയ ആൽഫാ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ഫോൺ പുറത്തിറക്കി. ഈ സ്മാർട്ഫോൺ കയ്യിൽ വാച്ച് പോലെ ധരിച്ചു ഉപയോഗിക്കാവുന്നതാണ്. നീണ്ട OLED സ്ക്രീനിലാണ് ഈ വാച്ച് ഫോൺ സെറ്റ് ചെയ്തിരിക്കുന്നത്.

'ലോകത്തിലെ ഏറ്റവും നൂതനമായ ധരിക്കാവുന്ന സ്മാർട്ട്ഫോൺ' എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. ഈ വർഷം തന്നെ ഈ നൂബിയ ആൽഫ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

കോളുകൾ വിളിക്കാം, ഫിറ്റ്നസ് ട്രാക്കർ, അറിയിപ്പുകൾ, നോട്ടിഫിക്കേഷനുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.. നിലവിൽ ഇതിന്റെ പ്രോട്ടോടൈപ്പ് ഡിവൈസ് ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

'ഫൈൻഡ് മൈ ഫോൺ' ഉപയോഗിക്കാനുള്ള സൗകര്യം, പണമിടപാട് നടത്താനുള്ള സൗകര്യം, ഫോട്ടോകളോ അല്ലെങ്കിൽ വീഡിയോ കോളുകളോ ചെയ്യാം, സംഗീതവും വീഡിയോകളും പ്ലേ ചെയ്യാം, 4G നെറ്റ്വർക്ക് കണക്റ്റിവിറ്റി ഉപയോഗിച്ച് കോളുകൾ തുടങ്ങിയവയാണ് മറ്റു ചില സവിശേഷതകൾ.

Ads by Google
Saturday 08 Sep 2018 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW