Monday, November 19, 2018 Last Updated 21 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 11.59 AM

പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലെ തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

Ford EcoSport

പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ നിര്‍മ്മാണപ്പിഴവ് കാരണം ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു. പ്രശ്‌നസാധ്യത ഉള്ളത് 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്‌പോര്‍ട് പെട്രോള്‍ മോഡലുകളിലാണ്.

പെട്ടെന്നു ആക്‌സിലറേഷന്‍ കുറയുക, അതിവേഗം ബാറ്ററി തീരുക തുടങ്ങിയ ലക്ഷണങ്ങള്‍ വാഹനത്തിന് ഉണ്ടെങ്കിൽ അത് പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ തകരാറുള്ളതിന്റെ സൂചനയാണ്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലെ തകരാര്‍ പരിഹരിക്കപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.

ഉടമകള്‍ക്ക്‌ കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കുമെന്നാണ് റിപ്പോർട്ട്.

ഫിയസ്റ്റ സെഡാന്‍, ഫിഗൊ ഹാച്ച്ബാക്ക് മോഡലുകളെ കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ഡ് തിരിച്ചുവിളിച്ചത്. 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW