Thursday, February 21, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 11.25 AM

പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ഒപ്പിച്ചു കൊടുക്കാന്‍ 1000 ഡോളര്‍ വരെ പറഞ്ഞു ; മറ്റൊരിക്കല്‍ 14 വയസ്സുള്ള അനിയത്തിയെ ചോദിച്ചു ; 55 പേരെ ബലാത്സംഗം ചെയ്ത് 30 വര്‍ഷത്തെ തടവുശിക്ഷ വാങ്ങിയ പ്രതിക്കെതിരേ ഇര

uploads/news/2018/09/246901/crime.jpg

''എന്നേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ സംഘടിപ്പിച്ച കൊടുക്കാന്‍ 1000 ഡോളറായിരുന്നു അയാള്‍ വാഗ്ദാനം ചെയ്ത്. ഒരിക്കല്‍ 14 വയസ്സുള്ള എന്റെ അനിയത്തിയെ കൊടുക്കാമോ എന്ന് ചോദിച്ചു.'' പോര്‍ട്ട്‌ലാന്റിലെ കോടതി മുറിയില്‍ ഇവരുടെ പ്രസ്താവന വായിക്കാന്‍ ആരംഭിക്കുമ്പോള്‍ യുവതി പേടി കൊണ്ടു വല്ലാത്ത രീതിയില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഏതാനും ചുവടുകള്‍ക്ക് അപ്പുറത്തായിരുന്നു സ്ഥലത്തെ അറിയപ്പെടുന്നതും അനേകം അനുയായികളുമുള്ള ഫോട്ടോഗ്രാഫറായ 37 കാരന്‍ വാള്‍ട്ടര്‍ ഒളിവര്‍ നിന്നിരുന്നത്. ഒമ്പതു വര്‍ഷത്തിനിടയില്‍ 55 പെണ്‍കുട്ടികളെയാണ് ലൈംഗിക പീഡനത്തിന് ഇയാള്‍ ഇരയാക്കിയത്.

നഗരത്തിലെ പ്രമുഖ സംഗീത ബാന്‍ഡുകളുടെയെല്ലാം പരിപാടികളില്‍ ഇയാളായിരുന്നു ക്യാമറാമെന്‍. കൂടാതെ അനേകം ടെലിവിഷന്‍ പരിപാടികളിലും ഇയാളായിരുന്നു ക്യാമറാമെന്‍. പീഡനത്തിന്റെ കാര്യത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇയാളെ 30 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്കെതിരേ ആറു പെണ്‍കുട്ടികളാണ് പരാതിയുമായി എത്തിയത്. ആദ്യ യുവതി ഡേറ്റിംഗ് സൈറ്റായ ടിന്‍ഡര്‍ വഴി പരിചയപ്പെട്ടയാളായിരുന്നു. തൊട്ടുപിന്നാലെ ഇവരുടെ അയല്‍ക്കാരിയും സംഗീത പരിപാടിയില്‍ ഒളിവര്‍ പരിചയപ്പെട്ട മൂന്നാമത്തെ പെണ്‍കുട്ടിയും എത്തി. ഇങ്ങിനെ 11 യുവതികളാണ് അന്വേഷകര്‍ക്ക് മുന്നില്‍ മൊഴി നല്‍കാനെത്തിയത്.

പെണ്‍വാണിഭത്തിനിരയായവര്‍, വീട്ടു ബന്ധങ്ങളില്‍ നിന്നുള്ളവര്‍, സൗഹൃദത്തില്‍ ആയവര്‍ എന്നിവരെല്ലാമാണ് ഒളിവറിനെതിരേ ആദ്യം രംഗത്ത് വന്നിരിക്കുന്നത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ഒളിവറിന്റെ ഇരകളുടെ പട്ടികയിലുണ്ട്. കാര്‍, വീട് , ഹോട്ടല്‍മുറികള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളെല്ലാം ഒളിവറിന് പീഡന കേന്ദ്രങ്ങളായിരുന്നു. പീഡനത്തിനിരയായി പരാതിപ്പെടാത്തവരും ഏറെയുണ്ട്. ഒളിവര്‍ ഉപയോഗിച്ച മൂന്ന് സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളായി മാറിയിട്ടുണ്ട്. ഇരകളില്‍ ആറു പേര്‍ 18 പോലും തികയാത്തവരാണെന്നും കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു. പലരും പരാതിയുമായി എത്താതിരുന്നത് ഭയം മൂലവും മാനസീകമായ പിന്തുണ കിട്ടാത്തതും മൂലമായിരുന്നു.

2012 ല്‍ ഒരു 20 കാരിയാണ് ഒളിവറിനെതിരേ ആദ്യം പരാതിയുമായി എത്തിയത്. തന്നെ ഒളിവര്‍ ബലാത്സംഗം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞെങ്കിലും കേസെടുക്കാന്‍ തങ്ങളുടെ പക്കല്‍ തെളിവില്ലെന്ന് പോലീസ് പറയുകയായിരുന്നു. എന്നാല്‍ 2016 ല്‍ ഒളിവര്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് മറ്റൊരാള്‍ കൂടി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് ഒളിവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കിയവരുടെ എണ്ണം ഇരട്ട അക്കത്തിലേക്ക് എത്തി.

ടിന്‍ഡറിലൂടെ സുഹൃത്തായി മാറിയ 20 കാരിയെ ഒരു പാര്‍ട്ടിക്കിടയിലായിരുന്നു ഒളിവര്‍ ബലാത്സംഗം ചെയ്തത്. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ പോലും വാതിലില്ലായിരുന്നു മുറിയിലേക്ക് പെണ്‍കുട്ടിയെ ഹാര്‍ഡ്‌വുഡിനാല്‍ ചെയ്ത തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയായിരുന്നു ബലാത്സംഗം. ഇതിനിടയില്‍ യുവതിയുടെ തല കൗണ്ടറില്‍ ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് മുറിവേല്‍ക്കുകയും ഒരു പാത്രം എടുത്ത് ഒളിവര്‍ യുവതിയെ അടിക്കുകയും ചെയ്തു. മരിക്കാന്‍ പോലും പോകുകയാണെന്ന് തോന്നിപ്പോയ യുവതി ഒടുവില്‍ അയാള്‍ ഉറങ്ങിയ സമയത്തായിരുന്നു ഓടി രക്ഷപ്പെട്ടത്.

ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്രമാത്രം ഭീതിപ്പെട്ടിട്ടില്ലെന്നും അവിടുത്തെ പലകകള്‍ ഞെരിയുന്ന ശബ്ദം ഇപ്പോഴും ചെവികളില്‍ ബോംബ് പോലെ മുഴങ്ങുകയായിരുന്നെന്നും യുവതി കോടതിയില്‍ പറഞ്ഞു. ബലാത്സംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും രണ്ടുപേരുടെയും പൊതു സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ അപരിചിതനെപ്പോലെ ബലാത്സംഗം ചെയ്യുകയോ എന്ന് ചോദിച്ചതായും യുവതി പറഞ്ഞു. ഒളിവര്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണെന്നും താന്‍ ഒളിവര്‍ക്കൊപ്പമേ നില്‍ക്കു എന്നുമായിരുന്നു ഇരുവരുടേയും ഒരു പൊതു സുഹൃത്ത് പറഞ്ഞത്. കേസില്‍ ശിക്ഷ കിട്ടിയതോടെ ഒളിവര്‍ പുറത്തിറങ്ങുമ്പോള്‍ 65 വയസ്സെങ്കിലുമാകും.

Ads by Google
Saturday 08 Sep 2018 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW