Wednesday, April 24, 2019 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 11.14 AM

കാഡ്ബറി ഡയറി മിൽക്കിനൊപ്പം ജിയോ വൺ ജിബി ഡാറ്റ നേടൂ

uploads/news/2018/09/246898/Tech080918b.jpg

കാഡ്ബറി ഡയറി മിൽക്കിനൊപ്പം ചേർന്ന് സ്പെഷ്യൽ ഓഫർ ഒരുക്കി റിലയൻസ് ജിയോ. രണ്ടാം വാർഷികം പ്രമാണിച്ചാണ് ഇങ്ങനൊരു ഓഫറുമായി ജിയോ എത്തുന്നത്. ഒരു ജിബി ഡാറ്റയാണ് ഡയറി മിൽക്കിനൊപ്പം ജിയോ സൗജന്യമായി നൽകിയിരിക്കുന്നത്. ചോക്ലേറ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അധിക ഡാറ്റ സ്വന്തമാക്കാവുന്നതാണ്.

5 രൂപ വിലയുള്ള ഡയറി മിൽക്ക് ചോക്ലേറ്റിനൊപ്പം ജിയോയുടെ ഈ അധിക ഡാറ്റ ലഭ്യമാക്കാം. ഈ ഓഫറിനെ കുറിച്ച് മൈ ജിയോ ആപ്പിൽ കമ്പനി വ്യക്തമായി വിവരിച്ചിട്ടുണ്ട്. സെപ്തംബർ 30 വരെയാണ് ഈ ഓഫർ ലഭ്യമാവുക. പ്രതിദിന ഡാറ്റ ഉപയോഗത്തിന് ശേഷമായിരിക്കും ജിയോയുടെ അധിക ഡാറ്റ ലഭ്യമാവുക. ഒരു ജിയോ അക്കൗണ്ടിന് ഒരിക്കൽ മാത്രമെ ഓഫർ ലഭ്യമാവുകയുള്ളൂ.

Ads by Google
Ads by Google
Loading...
TRENDING NOW