Monday, November 19, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 10.56 AM

ഇൻസ്റ്റാഗ്രാം ഷോപ്പിങ് ആപ്പ് ഉടൻ എത്തിയേക്കും

 instagram is building an app for shopping

ഇൻസ്റ്റാഗ്രാം പുതിയൊരു ഷോപ്പിങ് ആപ്ലിക്കേഷനുമായി എത്തുന്നു. ആപ്പിന്‍റെ നിർമാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഐജി ഷോപ്പിങ് എന്നപേരിലാണ് ഇൻസ്റ്റാഗ്രാം ഈ ഷോപ്പിങ് ആപ്പ് അവതരിപ്പിക്കുന്നത്. ദി വെര്‍ജ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഫേസ്ബുക്ക് വ്യവസായ സ്ഥാപനങ്ങൾക്ക് ഉപകാര പ്രദമായ നിരവധി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് സോഷ്യൽ മീഡിയ വെബ്സൈറ്റുമായി കൈകോർത്ത് ആരംഭിച്ച ഇത്തരം കച്ചവട സംവിധാനങ്ങൾ ഇൻസ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏകദേശം രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ടെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുന്ന കച്ചവടക്കാരിൽ നിന്നും നേരിട്ട് ആപ്പ് മുഖേന സാധനങ്ങൾ വാങ്ങാൻ സാധിക്കുന്ന തരത്തിലാണ് ആപ്പിന്‍റെ നിർമാണം പുരോഗമിക്കുന്നത്.

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുന്നവരിൽ 20 ലക്ഷത്തോളം പരസ്യ ദാതാക്കളാണ്. ആപ്പ് എന്ന് പുറത്തിറങ്ങും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW