Saturday, April 20, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Saturday 08 Sep 2018 10.48 AM

എയര്‍ ടാക്‌സി വഴി മുംബൈയിലെ യാത്രാസമയം 90 ശതമാനം ലാഭിക്കാം; ഉബര്‍

Air taxi

തങ്ങളുടെ എയര്‍ ടാക്‌സി സേവനത്തിന് മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിലെ യാത്രാസമയം 90 ശതമാനം ലാഭിക്കാന്‍ സാധിക്കുമെന്ന് ടാക്‌സി സേവന ദാതാവായ ഉബര്‍ പറയുന്നു. തങ്ങളുടെ പറക്കും ടാക്‌സി സേവനം അമേരിക്കയിലെ ഡല്ലാസിലും ലോസ് ആഞ്ജലിസിലുമായിരിക്കും 2023 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ തുടക്കമിടുകയെന്നും ഉബര്‍ വ്യക്തമാക്കുന്നു.

100 മിനിറ്റ് വേണം മുംബൈയിലെ സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നും ചര്‍ച്ച് ഗേറ്റ് വരെ റോഡ് വഴി യാത്ര ചെയ്യാന്‍. ഇത് വായുമാര്‍ഗമാണെങ്കില്‍ വെറും 10 മിനിറ്റില്‍ സാധ്യമാവുമെന്നും ഉബര്‍ ഏവിയേഷന്‍ പ്രോഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് എറിക് അലിസണ്‍ പറഞ്ഞു.

അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് നിലവിൽ ഉബര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഒരു രാജ്യത്ത് ഉബര്‍ എയര്‍ടാക്‌സി സേവനം ആരംഭിക്കുമെന്നാണ് സൂചന. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉബര്‍ എയര്‍ ടാക്‌സി. വലിയ വിമാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ താഴ്ന്ന് പറക്കാനും എയര്‍ ടാക്‌സികൾക്ക് കഴിയുമെന്നാണ് റിപ്പോർട്ട്.

Loading...
TRENDING NOW