Saturday, September 08, 2018 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 10.29 AM

അഖിലേഷ് യാദവ് ഔറംഗസീബിനെ പോലെ; അച്ഛനേയും അമ്മാവനേയും നോക്കാത്തവന്‍ എങ്ങനെ ജനങ്ങളെ സേവിക്കും: യോഗി ആദിത്യനാഥ്

ചരിത്രത്തില്‍ സ്വന്തം പിതാവിനെ ജയിലില്‍ അടച്ച ഒരു കഥാപാത്രമുണ്ട്. അതുകൊണ്ടാണ് മുസ്ലീംകള്‍ ആരും മക്കള്‍ക്ക് ഔറംഗസീബ് എന്നുപേരിടാത്തത്.
Yogi Adityanath ,  Akhilesh Yadav

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് ഔറംഗസീബിനെ പോലെയാണ്. സ്വന്തം പിതാവിനേയും അമ്മാവനേയും നോക്കാത്തവന് ജനങ്ങളെ സംരക്ഷിക്കുമെന്ന് എങ്ങനെ അവകാശപ്പെടാന്‍ കഴിയുമെന്നും യോഗി ചോദിക്കുന്നു. ലഖ്‌നൗവില്‍ നിഷാദ് കശ്യാപ്, ബിന്ദ് സമുദായങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ഒബിസി മോര്‍ച്ച സമ്മേളനത്തിനു മുന്നോടിയാണ് സമുദായ യോഗങ്ങള്‍ ചേരുന്നത്.

പിതാവിനെയും അമ്മാവനേയും ഉപേക്ഷിച്ച് അഖിലേഷ് പുതിയ മുന്നണിയുണ്ടാക്കി. പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന സമാജ്‌വാദി നേതാവിന് ഒബിസി വിഭാഗങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞിട്ടില്ല. പിതാവിനേയും അമ്മാവനേയും നോക്കാത്തവന് എങ്ങനെ ജനങ്ങളെ നോക്കാന്‍ കഴിയും. ചരിത്രത്തില്‍ സ്വന്തം പിതാവിനെ ജയിലില്‍ അടച്ച ഒരു കഥാപാത്രമുണ്ട്. അതുകൊണ്ടാണ് മുസ്ലീംകള്‍ ആരും മക്കള്‍ക്ക് ഔറംഗസീബ് എന്നുപേരിടാത്തത്. അതുപോലെ തന്നെയാണ് സമാജ്‌വാദി പാര്‍ട്ടിയിലും നടന്നിരിക്കുന്നതെന്നാണ് തന്റെ വിശ്വാസം. ചരിത്രം ആവര്‍ത്തിക്കുന്നു. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്-യോഗി പറയുന്നു.

സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്ന വിഷയത്തില്‍ അഖിലേഷ് കോടതിയില്‍ പരാജയപ്പെട്ടു. അനുകൂല വിധി ലഭിക്കാന്‍ വേണ്ടി തന്റെ സര്‍ക്കാരാണ് കോടതിയില്‍ പോരാടിയത്. നിഷാദ് സമുദായത്തിനു വേണ്ടി എന്തെങ്കിലും ചെയ്തത് താനാണ്. നിഷാദ്‌രാജിന്റെ സ്മാരകത്തിനൊപ്പം രാമന്റെ സ്മാരകവും ഈ സര്‍ക്കാര്‍ സ്ഥാപിക്കും. ഷിങ്‌വെര്‍പുര്‍ മേഖലയില്‍ തീര്‍ഥാടനകേന്ദ്രം സ്ഥാപിക്കാന്‍ 34 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്നും യോഗി പറഞ്ഞു.

Ads by Google
Saturday 08 Sep 2018 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW