അങ്ങേയറ്റം ദു:ഖകരമായി പോയ ലോകകപ്പിന് ശേഷം ശക്തിപരീക്ഷിക്കാന്‍ ഇറങ്ങിയ ലാറ്റിനമേരിക്കന്‍ വമ്പന്മാര്ക്കെല്ലാം ആശ്വാസവും പ്രതീക്ഷയും. സൗഹൃദ മത്സരങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ അടങ്ങിയ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വേയും വമ്പന്‍ വിജയം നേടി. ബ്രസീല്‍ അമേരിക്കയെ 2-0 ത്തിന് വീഴ്ത്തിയപ്പോള്‍ അര്‍ജന്റീന ഗ്വാട്ടിമാലയെയും ഉറുഗ്വേ മെക്സിക്കോയേയും ഗോള്‍മഴയില്‍ മുക്കി.
മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെയ്മറിന്റെയും ഫിര്‍മിനോയുടെയും ഗോളുകളായിരുന്നു ബ്രസീലിന്റെ കരുത്ത്. കളിയുടെ പതിനൊന്നാം മിനിറ്റില്‍ ഡഗ്ളസ് കോസ്റ്റയുടെ ക്രോസില്‍ സ്കോര്‍ ചെയ്തു കൊണ്ട് ഫിര്‍മിനോ ആയിരുന്നു മഞ്ഞപ്പടയ്ക്ക് ആദ്യം ഗോള്‍ നല്‍കിയത്. 44 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയാണ് നെയ്മര്‍ ടീമിന്റെ രണ്ടാം ഗോള്‍ ആദ്യപകുതിയില്‍ തന്നെ അടിച്ചത്. ഇതോടെ ബ്രസീലിയന്‍ ജഴ്സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാമതാകാന്‍ നെയ്മര്‍ക്ക് കഴിഞ്ഞു. 91 കളികളില്‍ 51 ഗോളുകള്‍ കുറിച്ചിരിക്കുന്ന നെയ്മര്‍ക്ക് മുന്നിലുള്ളത് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയും 77 ഗോളുകള്‍ നേടിയ പെലെയും മാത്രമാണ്.
നായകന് ലയണേല്‍ മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ക്കെല്ലാം വിശ്രമം നല്കിയ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ജിയോവാന്നി ലോ സെല്‍സോയും സ്പാനിഷ് ക്ളബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന് സിമയോണിയുടെ മകന് ജിയോവാന്നി സിമയോണി എന്നിവര്‍ക്ക് പുറമേ ഗോണ്‍സാലോ മാര്‍ട്ടീനസും ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകളും അര്‍ജന്റീന നേടി. മെസ്സി ഇല്ലാത്ത അര്‍ജന്റീന അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജഴ്സിയും മാറ്റിവെച്ചാണ് മത്സരത്തിന് ഇറങ്ങിയത്. ലോകകപ്പിന് ശേഷം അര്‍ജന്റീനയുടെ ഏതാനും സൗഹൃദ മത്സരങ്ങളില്‍ മെസി കളിക്കുന്നില്ല. ഗ്വാട്ടിമാലയ്ക്ക് പിന്നാലെ കൊളംബിയയ്ക്കെതിരേയുള്ള അടുത്ത സൗഹൃദ മത്സരത്തിലും മെസ്സിയുണ്ടാകില്ല.
മറ്റൊരു സൗഹൃദത്തില്‍ ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഉറുഗ്വേ മെക്സിക്കോയെ പരാജയപ്പെടുത്തി. 32 ാം മിനിറ്റില്‍ ആദ്യഗോള്‍ സ്കോര്‍ ചെയ്ത സുവാരസ് എട്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി രണ്ടാം ഗോളും നേടി. ഫ്രീകിക്ക് വലയുടെ വലതുമൂലയില്‍ എത്തിച്ചായിരുന്നു സുവാരസിന്റെ ആദ്യഗോള്‍. തൊട്ടു പിന്നാലെ 41 മിനിറ്റില്‍ പനേങ്കാ കിക്കിലൂടെയും സുവാരസ് മെക്സിക്കോയുടെ വിഖ്യാത ഗോളി ഒച്ചോവയെ തോല്‍പ്പിച്ചു. ഇതോടെ ഉറുഗ്വേയ്ക്ക് വേണ്ടി കൂടുതല്‍ സ്കോര്‍ ചെയ്തവരുടെ പട്ടികയില്‍ നാലാമനായി സുവാരസ് മാറി.
ജോസ് ഗിമെനെസ് ആയിരുന്നു ഉറുഗ്വേയുടെ ആദ്യഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ തലവെച്ചായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ മെക്സിക്കോ സമനില പിടിച്ചു. റൗള്‍ ജിമെനെസ്സിന്റെ വകയായിരുന്നു മെക്സിക്കന്‍ ഗോള്‍. ഹിര്‍വിംഗ് ലൊസാനോയെ ബോക്സില്‍ വലിച്ചിട്ടതിന് കിട്ടിയ പെനാല്‍റ്റി ജിംനെസ് വലയിലെത്തിച്ച. കളി ഒരു മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഉറുഗ്വേ അവസാനഗോളും നേടി. ഗാസ്റ്റന്‍ പെരേരോയുടെ ഹെഡ്ഡര്‍ നാലാം തവണയും മെക്സിക്കന്‍ പ്രതിരോധം തുളച്ചു.