Saturday, February 23, 2019 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 10.03 AM

ഗഗന്‍യാന്‍ പദ്ധതി വിജയത്തിലേക്ക്; തദ്ദേശിയമായി വികസിപ്പിച്ച ബഹിരാകാശ സ്യൂട്ടും ക്രൂ മോഡല്‍ ക്യാപ്‌സൂളും തയ്യാര്‍

uploads/news/2018/09/246885/gaganyaan.jpg

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുവാനുള്ള കഠിന ശ്രമിത്തിലാണ് ഇന്ത്യ. 2022ല്‍ ഇത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 'ഗഗന്‍യാന്‍' എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന് തദ്ദേശിയമായി നിര്‍മ്മിച്ച സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. 10000 കോടി രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യക്ക് ചെലവ് വരുന്നത്.

ജിഎസ്എല്‍വി മാര്‍ക്ക് 3 ലാകും ഗഗന്‍യാന്‍ വിക്ഷേപിക്കുന്നത്. ഇതില്‍ മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ യാത്രീകര്‍ക്ക് ബഹിരാകാശത്ത് ചെലവഴിക്കുവാന്‍ സാധിക്കും.

രണ്ടുവര്‍ഷത്തെ ഗവേഷണത്തിന് ഒടുവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ചെടുത്തതാണ് ഈ സ്‌പേസ് സെന്ററാണ് ഈ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂര്‍ പ്രവര്‍ത്തനദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള കഴിവും ഇതിനുണ്ട്. മൂന്നെണ്ണമാണ് ഇത്തരത്തില്‍ വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.

ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സപോയില്‍ ബഹിരാകാശ യാത്രികര്‍ താമസിക്കുന്ന ക്രൂ മോഡല്‍ ക്യാപ്‌സൂളും ക്രൂ എസ്‌കേപ് മോഡലും പ്രദര്‍ശിപ്പിച്ചു.

Ads by Google
Saturday 08 Sep 2018 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW