Tuesday, November 20, 2018 Last Updated 35 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 09.54 AM

എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; രക്തക്കറ പുരണ്ടനിലയില്‍ കാര്‍ കണ്ടെത്തി

രാവിലെ പതിവു പോലെ ജോലിക്ക് പോയ സിദ്ധാര്‍ത്ഥ് വൈകിട്ട് 7.30 ഓടെ ഓഫീസില്‍ നിന്നും ഇറങ്ങിയതായി വിവരമുണ്ട്.
missing ,HDFC

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥ് കിരണ്‍ സാങ്‌വിയെ ആണ് കാണാതായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8.30 ഓടെ മുംബൈ കമല മില്‍സിലെ ഓഫീസിലേക്ക് പോയ അദ്ദേഹം തിരിച്ചുവീട്ടില്‍ എത്തിയിട്ടില്ലെന്ന് ഭാര്യ പറയുന്നു. ഭാര്യയ്ക്കും നാലു വയസ്സുള്ള മകനുമൊപ്പം മലബാര്‍ ഹില്ലിലാണ് സിദ്ധാര്‍ത്ഥ് താമസിച്ചിരുന്നത്.

അതേസമയം, സിദ്ധാര്‍ത്ഥിന്റെ കാര്‍ പിറ്റേന്ന് നവി മുംബൈയില്‍ നിന്നും കണ്ടെത്തി. സീറ്റില്‍ രക്തക്കറ പറ്റിയ നിലയിലാണ്. ഇദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്. കാണാനില്ലെന്ന പരാതിയില്‍ എന്‍.എം ജോഷി മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ പതിവു പോലെ ജോലിക്ക് പോയ സിദ്ധാര്‍ത്ഥ് വൈകിട്ട് 7.30 ഓടെ ഓഫീസില്‍ നിന്നും ഇറങ്ങിയതായി വിവരമുണ്ട്. ബാങ്കില്‍ നിന്നും പുറത്തേക്ക് നടക്കുന്ന സിദ്ധാര്‍ത്ഥിന്റെ ദൃശ്യം ലഭിച്ചു. എന്നാല്‍ കമല മില്‍ മേഖലയില്‍ സിസിടിവി കാമറ ഇല്ലാത്തതിനാല്‍ അദ്ദേഹം കാറില്‍ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ലെന്നും പോലീസ് പറയുന്നു.

കമല മില്‍ വിടുന്നതിനു മുന്‍പ് സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കോള്‍ഡേറ്റ പരിശോധിച്ചതില്‍ നിന്നും അവസാന ലൊക്കേഷന്‍ കമല മില്‍ മേഖലയാണെന്ന് കണ്ടെത്തിയിരുന്നു. രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഭാര്യ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തിലാണ് പിറ്റേന്ന് വൈകിട്ട് കാര്‍ ഐരോളിയിലെ സെക്ടര്‍ 11ല്‍ നിന്നും കാര്‍ കണ്ടെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW