Saturday, January 19, 2019 Last Updated 42 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 09.46 AM

മുസ്തഫ കഴിച്ചത് 12 വിവാഹം, ഭാര്യമാരെ വച്ച് ഹണിട്രാപ്പ്, കുടുങ്ങിയത് വമ്പന്‍ പണക്കാര്‍; സ്‌കൂട്ടര്‍ ​മോഷണക്കേസില്‍ പ്രതിയുടെ ​ഫോണിലെ രഹസ്യ കോഡ് അന്വേഷിച്ച പോലീസിന്റെ വലയില്‍ കണ്ണൂരിലെ വന്‍ പെണ്‍കെണി സംഘം

Honey trap case in Kannur

കണ്ണൂര്‍ : സ്‌കൂട്ടര്‍ മോഷണക്കേസിന് പിന്നാലെ പോയ പൊലീസ് അപ്രതീക്ഷിതമായി എത്തിയത് മറ്റൊരു കേസിലേക്കായിരുന്നു. സ്‌കൂട്ടര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണിലെ രഹസ്യ കോഡുകളുടെ അന്വേഷണം എത്തിയത് കോഴിക്കോട്ടെ പെണ്‍കെണി മാഫിയയിലായിരുന്നു. ഏപ്രില്‍ നാലിന് തളിപ്പറമ്പ് ഏഴാം മൈലില്‍ നിസ്‌കാരത്തിന് പള്ളിയിലെത്തിയ ഒരാളുടെ ആക്ടിവ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലാണ് കുറുമാത്തൂര്‍ ചൊറുക്കളയിലെ കൊടിയില്‍ റുബൈസിനെ (22) പൊലീസ് പിടിച്ചത്. മോഷ്ടിച്ച സ്‌കൂട്ടറില്‍ ബന്ധുവിന്റെ പേരിലുള്ള ആക്ടിവയുടെ നമ്പര്‍ പതിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു വരികയായിരുന്നു. സുഹൃത്തായ ചുഴലി സ്വദേശി കെ.പി ഇര്‍ഷാദും (20) ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതായി അറിഞ്ഞതോടെ ഇയാളെയും പൊലീസ് പിടികൂടി.

റുബൈസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇര്‍ഷാദ് അയച്ച സന്ദേശം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സിദ്ധാര്‍ത്ഥ് അഭിമന്യുവിന്റെ ടൂള്‍സ് സേഫാക്കണം എന്നായിരുന്നു സന്ദേശം. ഈ സന്ദേശത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തി. ഇതോടെ എല്ലാം പുറത്തായി. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി ടി. മുസ്തഫ (45)യും കേസിലെ പ്രധാന കണ്ണിയാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ പെണ്‍കെണി സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മുസ്തഫ 12 വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടത്തി. ഇതില്‍ കുറെയേറെ സ്ത്രീകളെ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചു. റുബൈസ് നേരത്തെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്.

ടൂള്‍സ് പറഞ്ഞു വന്നപ്പോള്‍ അതു പെണ്‍കെണി പകര്‍ത്താന്‍ ഉപയോഗിച്ച കാമറയായി. ദൃശ്യങ്ങള്‍ സൂക്ഷിച്ച ലാപ്ടോപ് അവരുടെ ഭാഷയില്‍ പ്രൊജക്ടര്‍ ആയിരുന്നു. ഇരകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെ ടെലികോം എന്നും വിളിച്ചു. തലശേരിയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവിനെ (21) ഏല്പിക്കാനായിരുന്നു സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. അമല്‍ദേവിനെ പൊക്കിയപ്പോള്‍ എല്ലാം പുറത്തായി. കാസര്‍കോട് സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ചപ്പാരപ്പടവ് സ്വദേശിയെയും മറ്റൊരു വ്യാപാരിയെയുമാണ് സംഘം ഭീഷണിപ്പെടുത്തിയത് പുറത്തായത്. അമല്‍ദേവിന്റെ ഫോണില്‍ നിന്ന് ബ്ളാക്ക് മെയില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിനുശേഷം മുസ്തഫയ്ക്കെതിരെ മാതമംഗലം സ്വദേശിയായ 62കാരനും രംഗത്തെത്തി. ഇവര്‍ പടിയിലായത് അറിഞ്ഞതോടെ കൂടുതല്‍ പേര്‍ പരാതിയുമായെത്തിയിരിക്കുകയാണ്.

Ads by Google
Saturday 08 Sep 2018 09.46 AM
Ads by Google
Loading...
TRENDING NOW