Saturday, September 08, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 09.11 AM

ലൈവ് സ്ട്രീമിങ്ങിനിടെ കഞ്ചാവ് വലിച്ചു: ടെസ്ലാ മേധാവി രാജി വച്ചു

uploads/news/2018/09/246879/tesla.jpg

ലൈവ് സ്ട്രീമിങ്ങില്‍ നല്‍കിയ അഭിമുഖത്തിനിടെ കഞ്ചാവ് വലിച്ച് ടെസ്ലാ മേധാവി കുടുങ്ങി. ചൊവ്വാഴ്ചയാണ് ചീഫ് അക്കൗണ്ടിങ്ങ് ഉദ്യോഗസ്ഥനായ ഡേവ് മോര്‍ടോണും ഹ്യൂമന്‍ റിസോഴ്‌സ് തലവന്‍ ഗബീ ടൊലെണ്ടാണോ എന്നിവരാണ് രാജി സമര്‍പ്പിച്ചത്.

അമേരിക്കന്‍ ഹാസ്യനടനായ ജോ റോജന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരും കഞ്ചാവ് പുകച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പലയിടത്തുനിന്നുമായി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന അഭിമുഖത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും മനുഷ്യര്‍ക്കിടയിലുള്ള അതിന്റെ സ്വാധീനത്തെക്കുറിച്ചും ഇരുവരും വാചാലനായി.

ടെസ്ല തലപ്പത്തുനിന്നും രണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ പടിയെറങ്ങുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വെള്ളിയാഴ്ച കമ്പനിയുടെ ആറ് ശതമാനം ഓഹരികളാണ് കുഴങ്ങിയത്.

താന്‍ ടെസ്ലയുടെ ദൗത്യത്തെക്കുറിച്ചും പ്രതീക്ഷാനിരതയിലും ശക്തമായി വിശ്വസിക്കുന്നുവെന്നും താന്‍ ഭാവിയില്‍ പുനര്‍ചിന്തനത്തിന് വിധേയമാക്കുമെന്നും മോര്‍ടോണ്‍ പറഞ്ഞു. ഒരു മാസം മുന്‍പാണ് മോര്‍ടോണ്‍ കമ്പനിയില്‍ ജോലിക്ക് കയറുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW