Saturday, September 08, 2018 Last Updated 13 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 08.40 AM

മക്കളുടെ മുഖത്തേയ്ക്ക് രണ്ടുപേരും മാറിമാറി നോക്കി, ഇവര്‍ക്കു വേണ്ടി നിങ്ങള്‍ക്ക് ഒരുമിച്ചു കൂടേയെന്ന ചോദ്യത്തിനുമുന്നില്‍ മക്കളെ മാറോടണച്ച് മാതാപിതാക്കള്‍; പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നായി

Say no to divorce

നിയമപരമായി പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നായി. തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന വനിതകമ്മീഷന്‍
മെഗാ അദാലത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിരിഞ്ഞ് ജീവിതം ആരംഭിച്ചശേഷം രണ്ടര വര്‍ഷം കഴിഞ്ഞാണ് ദമ്പതികള്‍ പരസ്പരം കണ്ടത്. പിരിയാനുണ്ടായ പ്രശ്‌നങ്ങളിലേക്ക് കടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മക്കളുടെ മുഖത്തേയ്ക്ക് രണ്ടുപേരും നോക്കി. ഇവര്‍ക്കു വേണ്ടി നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിച്ചു കൂടേയെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ചോദിച്ചതോടെ രണ്ടാളും മക്കളെ മാറോടണയ്ക്കുകയായിരുന്നു.

ബുധനാഴ്ച വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്താണ് പിരിയാനെത്തിയവരുടെ പുനര്‍സംഗമ വേദിയായത്. നിയമപരമായി പിരിയാന്‍ തയ്യാറെടുത്ത അച്ഛനും അമ്മയും ഒരുമിച്ചതോടെ മക്കള്‍ക്കും സന്തോഷം. തങ്ങളെ ഒരുമിപ്പിക്കാന്‍ മുന്‍കൈയെടുത്ത വനിതാ കമീഷന് നന്ദി പറഞ്ഞ് മടങ്ങും മുമ്പ് ഒരു ഉറപ്പ് കൂടി കുടുംബം നല്‍കി. ഒക്ടോബര്‍ അഞ്ചിന് വാടകവീട്ടിലേക്ക് താമസമായ ശേഷം തങ്ങള്‍ ഒരുമിച്ച് വീണ്ടും വരും. സന്തോഷ ജീവിതത്തിന് എല്ലാ ആശംസകളും നേര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ യാത്രയാക്കി.

സ്വത്തുക്കള്‍ എഴുതിവാങ്ങിയ ശേഷം മകന്‍ വീട്ടില്‍നിന്നിറക്കി വിട്ട വൃദ്ധമാതാവിന്റെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. വയോധികയെ വീട്ടിലെത്തിച്ച് സുരക്ഷിതമായി താമസിപ്പിക്കാന്‍ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. എത്രയും വേഗം വൃദ്ധയെ വൃദ്ധയുടെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അയിരൂര്‍ എസ്‌ഐയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ നിര്‍ദേശിച്ചു. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിതാ കമ്മീഷനെ സമീപിച്ചത്. വീടും വസ്തുവും മകന് എഴുതി നല്‍കിയെങ്കിലും മരണംവരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനാലാണ് അമ്മ വനിതാ കമ്മീഷന്റെ സഹായം തേടിയത്. തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന മെഗാ അദാലത്തില്‍ നൂറ് പരാതിയാണ് പരിഗണിച്ചത്. 36 എണ്ണം തീര്‍പ്പാക്കി. കക്ഷികള്‍ ഹാജരാകാതിരുന്നതും മറ്റുമായ 54 കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി.

Ads by Google
Saturday 08 Sep 2018 08.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW