Saturday, September 08, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 08.00 AM

സ്ത്രീസമത്വത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട വനിതാ നേതാവിനെ സിപിഎം 'തരംതാഴ്ത്തി'; അനുകൂല കമന്റ് ഇട്ട നേതാവിനെതിരെയും നടപടി

Facebook post

കോട്ടയം: സ്ത്രീ സമത്വത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ വനിതയെ സിപിഎം തരംതാഴ്ത്തി. കോട്ടയം വെള്ളൂര്‍ ഡിവിഷനിലുള്ള അംഗവും ചെമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കലാ മങ്ങാട്ടിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചു കമ്മിറ്റിയിലേക്കാണ് തരം താഴ്തിയത്.

പോസ്റ്റിന് താഴെ അനുകൂലകമന്റ് ഇട്ടതിന് മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗമായ വി.പി. അജിമോനെയും പാര്‍ട്ടി തരംതാഴ്ത്തി. ലൈംഗീകാരോപണത്തിന്റെ പേരില്‍ പാര്‍ട്ടി ഷെര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ നല്‍കിയ പരാതി സംസ്ഥാന നേതൃത്വം അവഗണിച്ചു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വീണ്ടും സ്ത്രീവിരുദ്ധ നിലപാട് വിവാദമാകുന്നത്.

മറവന്‍ തുരുത്ത് മേഖല കേന്ദ്രീകരിച്ചായിരുന്നു കലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടന്നിരുന്നത്. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചെങ്കിലും തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീ സമത്വത്തെക്കുറിച്ച് പോസ്റ്റിട്ടത്. പാര്‍ട്ടിയെ അപകീര്‍ത്തപ്പെടുത്താന്‍ നടത്തിയ നീക്കമാണെന്നായിരുന്നു നേതൃത്വത്തിന്റെ ആരോപണം. പിന്നീട് ഇക്കാര്യം ഇവര്‍ നിഷേധിക്കുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കിയിട്ടും ഏരിയാ നേതൃത്വം ഇടപെട്ട് പ്രശ്‌നം മറവന്‍തുരുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.

തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ പ്രമുഖനേതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യംചെയ്തതും നടപടിയെടുക്കാന്‍ കാരണമായെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ, ഏരിയാ കമ്മിറ്റിയിലെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ഏരിയാ കമ്മിറ്റിയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നതരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം ഇത് ചര്‍ച്ച ചെയ്യാതെ ഒഴിവാക്കുകയാണ് ചെയ്തത്.

Ads by Google
Saturday 08 Sep 2018 08.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW