Friday, July 19, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 07.19 AM

ഹനാന്റെ കാത്തിരിപ്പ് അവസാനിച്ചു, ആശുപത്രി കിടക്കയില്‍ പിതാവ് തേടിയെത്തി ; അപകടം ആസൂത്രണം ചെയ്തതെന്നു സംശയം, ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്, തക്കസമയത്ത് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇടപെടല്‍

uploads/news/2018/09/246869/hanan.jpg

കൊച്ചി: അപകടത്തിന് തൊട്ടുപിന്നാലെ സന്തോഷത്തിന് അവസരം നല്‍കി ഹനാന്റെ ജീവിതത്തില്‍ വീണ്ടും വിധിയുടെ ഇടപെടല്‍. കേരളം ഏറെ സംസാരിച്ചു കഴിഞ്ഞ ഹനാനെ തേടി പിതാവ് ആശുപത്രിയില്‍. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഹനാനെത്തേടി വാപ്പ ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.

അപകടത്തിന്റെ വേദനയ്ക്കിടയിലും ആഹ്‌ളാദത്തിലാണ് ഹനാന്‍. ഹനാനെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ വാപ്പ ഫോണില്‍ വിളിച്ചിരുന്നു. അപകടവിവരം അറിഞ്ഞ എത്തിയതായിരുന്നു പിതാവ്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലേറ്റാണ് ഹനാനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കാറില്‍ പോകുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു തകരുകയായിരുന്നു. അപകടസമയത്ത് കാറിന്റെ മുന്‍സീറ്റിലായിരുന്നു ഹനാന്‍. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ നട്ടെല്ലിന് പരിക്കേറ്റതിനാലാണ് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതായും ഇവര്‍ക്ക് സംശയമുണ്ട്. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. താന്‍ പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം അപകടം നടന്ന ഉടനെ തന്നെ സ്ഥലത്തെത്തുകയും എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുക്കുകയുംതന്റെ സമ്മതം പോലും ചോദിക്കാതെ തന്നെ ഫേസ്ബുക്ക് ലൈവും ഇട്ടു.

ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയതെങ്ങനെയെന്നും അറിയില്ല. ഇപ്പോഴും തന്നെ ഇവര്‍ ശല്യം ചെയ്യുകയാണെന്നും ഹനാന്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണ്. താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു എന്നെല്ലാമാണ് ഇയാള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്. ഇതെല്ലാം പോലീസിനെ അറിയിക്കാനാണ് പെണ്‍കുട്ടിയുടെ പദ്ധതി.

റോഡരികില്‍ നിന്ന് മത്സ്യം വില്‍ക്കുന്നത് പോലീസ് തടഞ്ഞതിനാല്‍ മത്സ്യ വില്‍പ്പന തുടങ്ങാന്‍ ഹനാന്‍ തമ്മനത്ത് കട വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ നിന്നും വില്പന തുടങ്ങാന്‍ ഇരിക്കെയാണ് അപകടം പറ്റിയത്. പരിക്ക് ഭേദമായി തിരികെ വന്നാല്‍ വീണ്ടും കച്ചവടം തുടങ്ങാനാണ് പെണ്‍കുട്ടിയുടെ പദ്ധതി. നേരത്തേ കോളേജില്‍ പോകുന്ന പെണ്‍കുട്ടി മത്സ്യം വില്‍പ്പന നടത്തി ഉപജീവനവും പഠനവും നടത്തുന്നെന്ന് പറഞ്ഞുള്ള വാര്‍ത്തയായിരുന്നു ഹനാനെ പെട്ടെന്ന് കേരളത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. കഠിനാദ്ധ്വാനം കൈമുതലാക്കിയ പെണ്‍കുട്ടിയെ സഹായിക്കാന്‍ കേരളം പലരീതിയില്‍ മുമ്പോട്ട് വരികയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW