Thursday, November 15, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 01.10 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലക സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പുനഃക്രമീകരിക്കാം

12ന്‌ നടക്കുന്ന പി.ജി. പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന്‌ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക്‌ തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്‌ഷനുകള്‍ പുനഃക്രമികരിക്കുവാന്‍ 10ന്‌ വൈകീട്ട്‌ അഞ്ചു മണി വരെ സൗകര്യമുണ്ടാകും. അപേക്ഷകര്‍ക്ക്‌ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്‌ ഇവ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല.

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക്‌ നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്‌തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ 'ഡിലീറ്റ്‌' ചെയ്യേണ്ടതാണ്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്‌ഷന്‍ ഡിലീറ്റ്‌ ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പുതുതായി ഹയര്‍ ഓപ്‌ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ അലോട്ട്‌മെന്റ്‌ ലഭിക്കുകയും ചെയ്യുന്ന പക്ഷം പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച പ്രോഗ്രാമിലേക്ക്‌/കോളജിലേക്ക്‌ നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക്‌ ലഭിച്ച ആദ്യ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാല്‍, സ്‌ഥിരപ്രവേശം എടുത്ത വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്‌ഷനുകള്‍ 'ഡിലീറ്റ്‌' ചെയ്യേണ്ടതില്ല.

ഡിഗ്രി ഏകജാലകം: പ്രവേശനം നേടണം

ഫൈനല്‍ അലോട്ട്‌മെന്റിന്റെ ഒന്നാം അലോട്ട്‌മെന്റ്‌ ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം 11ന്‌ വൈകീട്ട്‌ മൂന്നിന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. 10ന്‌ വൈകീട്ട്‌ 4.30ന്‌ മുമ്പായി ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌.

ഫൈനല്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന എല്ലാവരും തന്നെ സ്‌ഥിരപ്രവേശം നേടേണ്ടതാണ്‌. ഫൈനല്‍ അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്‌ഷനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സ്‌ഥിരപ്രവേശം എടുക്കാത്തവരുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കപ്പെടുന്നതാണ്‌.

പുതുക്കിയ പരീക്ഷാ തീയതി

മൂന്ന്‌, അഞ്ച്‌, ഏഴ്‌, 11, 13 തീയതികളില്‍ നടത്തുവാന്‍ നിശ്‌ചയിച്ചിരുന്ന നാലാം സെമസ്‌റ്റര്‍ എം.എ.ജെ.എം.സി. (2016 അഡ്‌മിഷന്‍ റഗുലര്‍/2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം 18, 24, 26, 28, ഒകേ്‌ടാബര്‍ ഒന്ന്‌ തീയതികളിലും ഓഗസ്‌റ്റ് 10ന്‌ നടത്താനിരുന്നതും ഏഴിലേക്ക്‌ മാറ്റിവച്ചതുമായ രണ്ടാം സെമസ്‌റ്റര്‍ (2017 അഡ്‌മിഷന്‍ റഗുലര്‍/2015- 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) ബി.ടെക്‌ പരീക്ഷകള്‍ (സീപാസ്‌) 18നും ഓഗസ്‌റ്റ് 13ന്‌ നടത്താനിരുന്നതും ഓഗസ്‌റ്റ് 29ലേക്ക്‌ മാറ്റിവയ്‌ക്കപ്പെട്ടതുമായ ടി പരീക്ഷകള്‍ 25നും ഓഗസ്‌റ്റ് ഏഴിന്‌ നടത്താനിരുന്നതും അഞ്ചിലേക്ക്‌ മാറ്റിവയ്‌ക്കപ്പെട്ടതുമായ നാലാം സെമസ്‌റ്റര്‍ (2016 അഡ്‌മിഷന്‍ റഗുലര്‍/2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) ബി.ടെക്‌ പരീക്ഷകള്‍ (സീപാസ്‌) 24നും ഓഗസ്‌റ്റ് 14ന്‌ നടത്താനിരുന്നതും ഓഗസ്‌റ്റ് 30ലേക്ക്‌ മാറ്റിവച്ചതുമായ ടി പരീക്ഷകള്‍ 26നും ഓഗസ്‌റ്റ് 16ന്‌ നടത്താനിരുന്നതും മൂന്നിലേക്ക്‌ മാറ്റിവച്ചതുമായ പരീക്ഷകള്‍ 28നും ഓഗസ്‌റ്റ് 20ന്‌ നടത്താനിരുന്ന പരീക്ഷ ഒക്‌ടോബര്‍ ഒന്നിനും ഓഗസ്‌റ്റ് 10ന്‌ നടത്താനിരുന്നതും ഏഴിലേക്ക്‌ മാറ്റിവച്ചതുമായ ഒന്നാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (അഫിലിയേറ്റഡ്‌ കോളജുകള്‍) പരീക്ഷകള്‍ 18നും ഓഗസ്‌റ്റ് 29, 31, മൂന്ന്‌, അഞ്ച്‌ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം 24, 26, 28, ഒകേ്‌ടാബര്‍ ഒന്ന്‌ തീയതികളിലും ഓഗസ്‌റ്റ് 10ന്‌ നടത്താനിരുന്നതും മൂന്നിലേക്ക്‌ മാറ്റിവച്ചതുമായ ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ - 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍18നും ഓഗസ്‌റ്റ് 13ന്‌ നടത്താനിരുന്നതും 30ലേക്ക്‌ മാറ്റിവച്ചതുമായ പരീക്ഷകള്‍ സെപ്‌റ്റംബര്‍ 24നും ഓഗസ്‌റ്റ് 31, മൂന്ന്‌, അഞ്ച്‌ തീയതികളില്‍ നടത്താനിരുന്ന മൂന്നാം വര്‍ഷ ബി.എസ്‌.സി. എം.ആര്‍.ടി. (2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍) സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 18, 24, 26 തീയതികളിലും ഓഗസ്‌റ്റ് 31, മൂന്ന്‌, അഞ്ച്‌, ഏഴ്‌ തീയതികളില്‍ നടത്താനിരുന്ന മൂന്നാം വര്‍ഷ ബി.പി.ടി. (2008 മുതല്‍ അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം 18, 24, 26, 28 തീയതികളിലും ഓഗസ്‌റ്റ് 30ന്‌ നടത്താനിരുന്ന മേഴ്‌സി ചാന്‍സ്‌ പരീക്ഷ - മൂന്നാം വര്‍ഷ മോഡല്‍ 1 ബി.എസ്‌.സി. മാത്തമാറ്റിക്‌സ്, പാര്‍ട്ട്‌ ണ്ടണ്ടണ്ട മെയിന്‍ (ആനുവല്‍ സ്‌കീം) പേപ്പര്‍ ര്‍ണ്ട ''കോംപ്ലക്‌സ് അനാലിസിസ്‌'' - സ്‌പെഷല്‍ പരീക്ഷ 24നും സെപ്‌റ്റംബര്‍ മൂന്ന്‌, അഞ്ച്‌, ഏഴ്‌ , 10, 13 തീയതികളിലെ നാലാം സെമസ്‌റ്റര്‍ എം.സി.ജെ. (2015 അഡ്‌മിഷന്‍) - സ്‌പെഷല്‍ പരീക്ഷകള്‍ യഥാക്രമം 18, 24, 26, 28, ഒകേ്‌ടാബര്‍ ഒന്ന്‌ തീയതികളില്‍ നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഓഗസ്‌റ്റ് 30, മൂന്ന്‌, അഞ്ച്‌, ഏഴ്‌, 13 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (റീഅപ്പിയറന്‍സ്‌ - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകള്‍ യഥാക്രമം ഒകേ്‌ടാബര്‍ ഒന്ന്‌,മൂന്ന്‌, അഞ്ച്‌, എട്ട്‌, 10 തീയതികളിലും ഓഗസ്‌റ്റ് 31, നാല്‌, ആറ്‌, 10, 14 തീയതികളിലെ നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (റീഅപ്പിയറന്‍സ്‌ - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍/മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ യഥാക്രമം ഒകേ്‌ടാബര്‍ നാല്‌, ഒന്‍പത്‌, 11, 15, 17 തീയതികളിലും നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മറ്റ്‌ പരിക്ഷകളുടെ തീയതികള്‍ക്ക്‌ മാറ്റമില്ല.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സില്‍ ഒന്നാം എം.എ. ആന്ത്രപ്പോളജിക്ക്‌ എസ്‌.സി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 10ന്‌ വൈകീട്ട്‌ അഞ്ചു മണിക്ക്‌ മുമ്പായി വകുപ്പുമേധാവിയുടെ മുമ്പാകെ ഹാജരാകണം.

പരീക്ഷാഫലം

2018 ജനുവരിയില്‍ നടത്തിയ സി.ബി.സി.എസ്‌.എസ്‌. ഒന്നാം സെമസ്‌റ്റര്‍ ബി.എ. മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട സപ്ലിമെന്ററി (2013/2014/2015/2016 അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.

2018 ഫെബ്രുവരിയില്‍ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.ടെക്‌ പോളിമര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.ബി.എ., ബി.സി.എ., ബി.എസ്‌.ഡബ്ല്യു (ന്യൂ ജനറേഷന്‍ 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.

2018 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. അനലിറ്റിക്കല്‍ കെമിസ്‌ട്രി, പോളിമര്‍ കെമിസ്‌ട്രി (സി.എസ്‌.എസ്‌. റഗുലര്‍- സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 22 വരെ അപേക്ഷിക്കാം.

അപേക്ഷിക്കാം

കൃഷ്‌ണകുമാരി വര്‍മ്മ മെമ്മോറിയല്‍ അവാര്‍ഡ്‌
മാസ്‌റ്റര്‍ ബിരുദത്തിന്‌ ഒന്നും രണ്ടും സ്‌ഥാനം നേടിയ വിഷ്വലി ചലഞ്ചഡ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള കൃഷ്‌ണകുമാരി വര്‍മ്മ മെമ്മോറിയല്‍ അവാര്‍ഡ്‌ 2018നുള്ള അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ Announcement എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.

കേരള

ക്ലാസുകള്‍ ആരംഭിക്കുന്നു

സര്‍വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ്‌ കോളജുകളിലും മൂന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌/കരിയര്‍ റിലേറ്റഡ്‌ ഡിഗ്രി കോഴ്‌സുകളുടെ ക്ലാസുകള്‍ അക്കാഡമിക്‌ കലണ്ടര്‍ പ്രകാരം 10 ന്‌ ആരംഭിക്കും.

നാഷണല്‍ അക്കാഡമിക്‌ ഡെപ്പോസിറ്ററി (നാഡ്‌)

യു.ജി.സി മുഖേന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാഷണല്‍ അക്കാഡമിക്‌ ഡെപ്പോസിറ്ററി (നാഡ്‌) പദ്ധതിയില്‍ കേരള സര്‍വകലാശാലയും അംഗമായിരിക്കുന്നു. സര്‍വകലാശാലയില്‍നിന്നും ബിരുദമെടുത്തവരുടെ വിവരങ്ങള്‍ അവരവരുടെ ആധാര്‍ നമ്പര്‍ അടിസ്‌ഥാനത്തില്‍ എപ്പോഴും ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന രീതിയില്‍ ഡിജിറ്റലായി സൂക്ഷിക്കുക എന്നതാണ്‌ ഈ പദ്ധതി. സര്‍വകലാശാലയില്‍ നിന്നും 2017 ല്‍ ബി.ടെക്‌ ബിരുദമെടുത്തവരുടെ വിവരങ്ങളാണ്‌ തുടക്കത്തില്‍ ഇതിലൂടെ ലഭിക്കുന്നത്‌. ഇതിനായി 2017 ല്‍ ബി.ടെക്‌ ബിരുദമെടുത്തവര്‍ അവരവരുടെ ആധാര്‍ നമ്പര്‍, രജിസ്‌റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ 11 നു മുന്‍പ്‌ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8547082706 എന്ന നമ്പറില്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടണം.

മാര്‍ക്ക്‌ ലിസ്‌റ്റ്‌

വിദൂര വിദ്യാഭ്യാസ വിഭാഗം ജൂണ്‍ 2018ന്‌ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ബി.എ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ അതത്‌ സെന്ററുകളില്‍നിന്ന്‌ കൈപ്പറ്റണം.

എം.ടെക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍

സര്‍വകലാശാലയിലെ പഠന വകുപ്പുകളായ കമ്പ്യൂട്ടര്‍ സയന്‍സ്‌, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്‌, ഫ്യൂച്ചര്‍ സ്‌റ്റഡീസില്‍ നടത്തി വരുന്ന അംഗീകൃത എം.ടെക്‌ പ്രോഗ്രാമുകളിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി അതാത്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 11-ന്‌ രാവിലെ 10 ന്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും സര്‍വകലാശാല വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

Ads by Google
Saturday 08 Sep 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW