Saturday, September 08, 2018 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 01.05 AM

ആരോഗ്യസംരക്ഷണത്തിന്റെ വ്യായാമ മാര്‍ഗം , ഇന്നു ലോക ഫിസിയോതെറാപ്പി ദിനം

uploads/news/2018/09/246864/physioDay.jpg

പൂര്‍ണമായും വ്യായാമ മുറകളില്‍ അധിഷ്‌ഠിതമായ ഫിസിയോതെറാപ്പി ഇന്നു വൈദ്യശാസ്‌ത്രരംഗത്തെ അവിഭാജ്യഘടകമാണ്‌. അസംഖ്യം ശാരീരിക പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും മറികടക്കാനുള്ള മാര്‍ഗവും കൂടിയാണ്‌ ഫിസിയോതെറാപ്പി.

ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള കാലയളവില്‍ വരുന്ന രോഗങ്ങളും വൈകല്യങ്ങളും ഇതിലൂടെ പരിഹരിക്കാം. ചില സാഹചര്യങ്ങളില്‍ ശസ്‌ത്രക്രിയ ഒഴിവാക്കി രോഗിയെ സുഖപ്പെടുത്താന്‍ ഈ ചികിത്സാ രീതി പ്രയോജനപ്രദമാണ്‌.

രോഗങ്ങളുടെ ഭാഗമായുള്ള ശാരീരിക പ്രശ്‌നങ്ങള്‍, പേശികളിലെയും സന്ധികളിലെയും ബലക്കുറവ്‌, മസ്‌തിഷ്‌കാഘാതം, ജനനവൈകല്യങ്ങള്‍, വാര്‍ധക്യത്തിലെ അസുഖങ്ങള്‍, കായികരംഗത്തു നിന്നുണ്ടാകുന്ന പരുക്കുകള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ ഫിസിയോതെറാപ്പി ഗുണകരമാണ്‌.

ഓര്‍ത്തോ, ന്യൂറോ, കാര്‍ഡിയാക്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ ശേഷമുള്ള ശാരീരിക വ്യായാമ മുറകളെല്ലാം ഫിസിയോതെറാപ്പി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു ചെയ്യുന്നത്‌.

മാനുവല്‍ തെറാപ്പി, വിര്‍ച്വല്‍ റിയാലിറ്റി, ടേപിങ്‌, മയോഫേഷ്യല്‍ റിലീസ്‌, ഹാന്‍സോണ്‍ ടെക്‌നിക്‌സ്‌, അക്വാട്ടക്‌ തെറാപ്പി, ഡ്രൈ നീഡിലിങ്‌ എന്നീ ആധുനിക സൗകര്യങ്ങളിലൂടെ രോഗികളുടെ സുഖപ്പെടുത്തുന്നതില്‍ ഫിസിയോതെറാപ്പി പ്രധാന പങ്കു വഹിക്കുന്നു. ഡയബറ്റിസ്‌ തടയാനും നിയന്ത്രിക്കാനും വ്യായാമം ഉത്തമമാണ്‌.

വ്യായാമത്തിലൂടെ ശാരിരീകമായി ഉണര്‍വ്‌ നേടുന്നവര്‍ക്ക്‌ മറവിരോഗം(അള്‍ഷിമേഴ്‌സ്‌) വരാനുള്ള സാധ്യത കുറവാണെന്ന്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

എല്ലുകളുടെ ബലക്ഷയം വ്യായാമത്തിലൂടെ തടയാന്‍ സാധിക്കുന്നു. കാര്‍ഡിയോ വാസ്‌കുലര്‍ എക്‌സര്‍സൈസിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ദിവസവും പതിനായിരം അടി നടന്നാല്‍ രക്‌തസമ്മര്‍ദം കുറയുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌.

ജ്യോതി കെ. പഠാന്‍സേട്ട്‌

(കോഴിക്കോട്‌ മേയ്‌ത്ര ഹോസ്‌പിറ്റല്‍ ചീഫ്‌ ഫിസിയോതെറാപ്പിസ്‌റ്റാണ്‌ ലേഖിക)

Ads by Google
Saturday 08 Sep 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW