Saturday, September 08, 2018 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.59 AM

അഖിലേന്ത്യാ പി.ജി. പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കഴിഞ്ഞ മാസം 18, 19 തീയതികളില്‍ നടത്തിയ അഖിലേന്ത്യാ പി.ജി. പ്രവേശന പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. ഈ പരീക്ഷകള്‍ വീണ്ടും നടത്തണമെന്നു ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌ ഉത്തരവിട്ടു.
കേരളത്തിലെ പ്രളയം കാരണം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യത്തിലാണു കോടതി ഉത്തരവ്‌.
രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളിലെയും സി.ഐ.എഫ്‌.ഇ, കുഫോസ്‌ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ്‌ ഐ.സി.എ.ആര്‍. നടത്തിയത്‌. വിദ്യാര്‍ഥികളുടെ ഹര്‍ജിയെത്തുടര്‍ന്നു നേരത്തെ ഫലം പ്രസിദ്ധീകരിക്കുന്നതു ഹൈക്കോടതി തടഞ്ഞിരുന്നു.

Ads by Google
Saturday 08 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW