Saturday, September 08, 2018 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.57 AM

നീലംപേരൂര്‍ പൂരം പടയണി നാളെ , ഇന്ന്‌ മകം പടയണി; അമ്പലക്കോട്ട എഴുന്നള്ളും

ചങ്ങനാശേരി: പടയണി കളത്തില്‍ പൂരം പടയണിയുടെ പ്രതീകമായ പ്ലാവിലകോലങ്ങളായ കാവല്‍ പിശാച്‌, ഭീമസേനന്‍, ഹനുമാന്‍, ആന എന്നീകോലങ്ങള്‍ ഒന്നിച്ചു കളത്തിലെത്തിയത്‌ ഭക്‌തര്‍ക്ക്‌ ആവേശമായി. ഇന്നലെ രാത്രി പത്തു മണിയോടു കൂടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്‌തജനങ്ങള്‍ പങ്കെടുത്തു. ഇതോടെ പടയണിയുടെ മൂന്നാംഘട്ടം അവസാനിച്ചു. ഇന്നു മകം പടയണിയും നാളെ പൂരം പടയണിയും നടക്കും.
ഇന്നലെ രാത്രി പത്തിനു ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണു ചടങ്ങുകള്‍ തുടങ്ങിയത്‌. കുടംപൂജകളിയും പടയണി താളങ്ങള്‍ പഴയ തലമുറയില്‍ നിന്നും പുതു തലമുറയിലേക്കു തോത്താക്കളിയിലൂടെ പകര്‍ന്നു നല്‍കി. ഇതിനുശേഷമാണ്‌ ആര്‍പ്പുവിളികളുടെ ആരവത്തില്‍ ഭീമസേനന്റെ പ്ലാവിലകോലത്തോടൊപ്പം പിണ്ടിയും കുരുത്തോലയും കൊടിക്കൂറയും ഒപ്പം കാവല്‍ പിശാചും പടയണിക്കളത്തിലെത്തിയത്‌. ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായ പൂരം പടയണിയുടെ മകം പടയണി ഇന്നു നടക്കും. പതിനഞ്ചു ദിവസത്തെ പടയണി ചടങ്ങുകളില്‍ പതിന്നാലാം ദിവസമാണു മകം പടയണി. മകം പടയണിയില്‍ അടിയന്തിര കോലം അമ്പലക്കോട്ടയാണ്‌. കഴിഞ്ഞവര്‍ഷത്തെപോലെ തന്നെ ച
തുരാകൃതിയിലുള്ള അമ്പലകോട്ടയാണ്‌ ഇത്തവണയും അടിയന്തിര കോലമായിഎഴുന്നള്ളുന്നത്‌. വാഴപ്പോളയില്‍ ക്ഷേത്രമാതൃക ഉണ്ടാക്കിയെടുത്തു പടയണിക്കളത്തില്‍ അവതരിപ്പിക്കുന്നതാണ്‌ അമ്പലകോട്ട.
പൂരം പടയണിയിലെ മറ്റു കോലങ്ങള്‍ക്ക്‌ ഒപ്പം എഴുന്നള്ളുന്ന ഭീമസേനന്റെ കല്യാണസൗഗന്ധികം കഥയാണ്‌ അമ്പലക്കോട്ടയുടെ അടിസ്‌ഥാനം മകത്തിലാണ്‌ ആഘോഷങ്ങള്‍ നടക്കുന്നത്‌.പടയണി കളത്തില്‍ പൂരം പടയണിയുടെ വരവ്‌ അറിയിച്ചു കൊണ്ടു മകം പടയണി ദിനത്തില്‍ അമ്പലകോട്ട എഴുന്നള്ളും. നെല്ലിന്റെ ജന്മദിനമായ മകം നാളില്‍ കാര്‍ഷിക അഭിവൃദ്ധിക്കു വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. കാര്‍ഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടക്കും. പുലര്‍ച്ചെ നാലിനു പള്ളിയുണര്‍ത്തല്‍,ഒന്നിനു ചിറമ്പ്‌ കുത്ത്‌ ആരംഭിക്കും. 6.30നു ദീപാരാധന 7.30 ന്‌ ചിറമ്പ്‌ കുത്തു തുടര്‍ച്ച ,പതിനൊന്നിനു കുടംപൂജ കളി, അനുജ്‌ഞ വാങ്ങലിനു ശേഷം തോത്താ കളി,വേലകളി, അതിനു ശേഷം വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നെള്ളത്ത്‌. തുടങ്ങിയവയാണു മകം പടയണിയുടെ പ്രധാന ചടങ്ങുകള്‍.
നാളെ നടക്കുന്ന പൂരം പടയണിക്കു കഴിഞ്ഞ തവണ രണ്ടുവല്യന്നങ്ങളാണ്‌ എഴുന്നുള്ളിയതെങ്കില്‍ ഇത്തവണ ഒരു വല്യന്നവും രണ്ടു ചെറിയ അന്നങ്ങളുമാണ്‌ എഴുന്നുള്ളുന്നതെന്ന പ്രത്യേകത പൂരത്തിനുണ്ട്‌. ഇതോടൊപ്പം ദേവിയുടെ തിരു നടയില്‍ പടയണി താളത്തില്‍ ഭക്‌തര്‍ 70 ചെറിയ പുത്തന്‍ അന്നങ്ങളെയും കാഴ്‌ചവെയ്‌ക്കും. വ്യത്യസ്‌തമായ അളവുകളിലുള്ള അന്നങ്ങളെയാണു ഭക്‌തരുടെ നേര്‍ച്ചയായി ദേവിയ്‌ക്ക്‌ സമര്‍പ്പിക്കുന്നത്‌. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വ്വതത്തില്‍ എത്തുമ്പോള്‍ കാണുന്ന 15 ദിവസത്തെ കാഴ്‌ചയാണ്‌ പൂരം പടയണിയായി നീലം പേരൂരില്‍ ആവിഷ്‌കരിക്കുന്നത്‌. ഗന്ധമാതനഗിരി പര്‍വ്വത താഴ്‌ചയില്‍ മാനസ സരോവരത്തില്‍ അരയന്നങ്ങള്‍ പറക്കുന്നത്‌ ഭീമസേനന്‍ കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ്‌ പൂരമായി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നത്‌.
ചേരമാന്‍ പേരുമാളിന്റെ കാലം മുതല്‍ ഈ ചടങ്ങ്‌ ക്ഷേത്രങ്ങളില്‍ നടന്നുവരുന്നുണ്ട്‌. ഇതോടൊപ്പം പടയണിയില്‍ ഇത്തവണ പുതിയതായി ഒരുകോലം കൂടി എഴുന്നള്ളിക്കും. കാലങ്ങളായി എല്ലാ പടയണിയിലും വ്യത്യസ്‌ഥമായ പടയണിക്കോലങ്ങള്‍ എഴുന്നള്ളിക്കുന്നത്‌ നീലംപേരൂര്‍ പടയണിയുടെമാത്രം വ്യത്യസ്‌ഥതയാണ്‌. കഴിഞ്ഞവര്‍ഷം അയ്യപ്പനെയാണ്‌ എഴുന്നള്ളിച്ചതെങ്കില്‍ ഇത്തവണ പുതിയതായി വസുദേവരുടെ കോലമാണ്‌ എഴിന്നുള്ളിക്കുന്നത്‌.

Ads by Google
Saturday 08 Sep 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW