Saturday, September 08, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.57 AM

മണര്‍കാട്‌ നട തുറന്നു , ദര്‍ശന സായുജ്യമായി വിശ്വാസിസഹസ്രങ്ങള്‍

uploads/news/2018/09/246854/re2.jpg

മണര്‍കാട്‌: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശന സായൂജ്യമണിഞ്ഞു വിശ്വാസ സഹസ്രങ്ങള്‍. വ്രതശുദ്ധിയോടെ നോമ്പ്‌ നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക്‌ ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്നു ദര്‍ശന പുണ്യമേകി കത്തീഡ്രലില്‍ ഇന്നലെ നട തുറന്നു. പ്രധാന പള്ളിയുടെ മദ്‌ബഹയില്‍ സ്‌ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണു നടതുറക്കല്‍ നടക്കുന്നത്‌.
ഇന്നലെ രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്നു നടന്ന മധ്യാഹ്നപ്രാര്‍ഥനയ്‌ക്കു ശേഷം വിശ്വാസികളുടെ കണ്‌ഠങ്ങളില്‍നിന്ന്‌ ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്‌ജരികള്‍ക്കു നടുവില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടന്നു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക്‌ പ്രധാനകാര്‍മ്മികത്വം വഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌ സന്നിഹിദനായിരുന്നു. കത്തിച്ച മെഴുകുതിരിയുമായി വൈദീകരും ശെമാശന്മാരും ശുശ്രൂഷകരും മദ്‌ബഹായില്‍ പ്രാര്‍ഥനാനിരതരായി നിന്നപ്പോള്‍ എത്തിചേര്‍ന്ന വിശ്വാസികള്‍ ഏകസ്വരത്തില്‍ മാതാവേ ഞങ്ങള്‍ക്ക്‌ വേണ്ടി അപേഷിക്കണമേ എന്ന്‌ ഏറ്റുപറഞ്ഞു ചടങ്ങില്‍ പങ്കെടുത്തു.
വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ച്ചടങ്ങിന്‌ സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്‌ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത്‌ വന്‍ തിരക്കാണ്‌ പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്‌.

എട്ടുനോമ്പ്‌ പെരുന്നാള്‍ ഇന്നു സമാപിക്കും

മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ്‌ പെരുന്നാള്‍ ഇന്ന്‌ സമാപിക്കും. ഇന്നലെ രാവിലെ പ്രധാന പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പ്രധാനകാര്‍മ്മികത്വം വഹിച്ചു. അങ്കമാലി പെരുമ്പാവൂര്‍ മേഖലാ മെത്രാപോലീത്ത മാത്യൂസ്‌ മോര്‍ അപ്രേം സന്നിഹിദനായിരുന്നു. തുടര്‍ന്ന്‌ നടന്ന നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക്‌ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പധാനകാര്‍മ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌ സന്നിഹിദനായിരുന്നു.
പെരുന്നാള്‍ ദിവസമായ ഇന്ന്‌ വിതരണം ചെയ്യുന്ന പാച്ചോര്‍ നേര്‍ച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഇന്നലെ ഉച്ചയ്‌ക്ക്‌ നടന്നു. രാത്രി 10ന്‌ പ്രദക്ഷിണവും പാരമ്പര്യത്തനിമയില്‍ നടത്തുന്ന മാര്‍ഗംകളിയും പരിചമുട്ടുകളിയും ആകാശവിസ്‌മയവും നടന്നു.
പാച്ചോര്‍ േനര്‍ച്ചയുടെ കൂപ്പണ്‍ എടുത്തവര്‍ക്ക്‌ ഇന്നു പുലര്‍ച്ചെ 12 മണിയോടെ പാച്ചോര്‍ നേര്‍ച്ച വിതരണവും ചെയ്‌തു തുടങ്ങി. പെരുന്നാളിന്റെ എട്ടാം ദിവസമായ ഇന്നു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ മൈലാപ്പൂര്‍ ഭദ്രാസന മെത്രാപോലീത്ത ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌ പ്രധാനകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, ആശീര്‍വാദം. മൂന്നിനു നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും.

Ads by Google
Saturday 08 Sep 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW