Tuesday, January 08, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

രൂപ മൂല്യം മെച്ചപ്പെടുത്തി

മുംബൈ: തുടര്‍ച്ചയായ നഷ്‌ടങ്ങള്‍ക്കൊടുവില്‍ വാരാന്ത്യം രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 26 പൈസ നേട്ടത്തില്‍ 71.73ലാണ്‌ രൂപ ഇന്നലെ വിനിമയം അവസാനിപ്പിച്ചത്‌. പ്രാദേശിക വിപണികളുടെ തുടര്‍ച്ചയായ മുന്നേറ്റമാണ്‌ രൂപയ്‌ക്കു കൂട്ടായത്‌.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നിലമെച്ചപ്പെടുത്തിയതു ഡോളറിനു ക്ഷീണമായി. മറ്റു രാജ്യങ്ങളുടെ കറന്‍സികളും ഡോളറുമായുള്ള മൂല്യത്തില്‍ നേട്ടമുണ്ടാക്കിയത്‌ രൂപയ്‌ക്കു തിരിച്ചുവരവിനു വഴിയൊരുക്കി. വ്യാഴാഴ്‌ച മൂല്യത്തില്‍ 72 എന്ന ചരിത്രത്താഴ്‌ച്ചയിലെത്തിയ രൂപയാണ്‌ നിലമെച്ചപ്പെടുത്തിയത്‌.
കയറ്റുമതിക്കാരും വിദേശബാങ്കുകളും രൂപയ്‌ക്ക്‌ അനുകൂലമായി. ആര്‍.ബി.ഐ. ഡോളര്‍ വിറ്റഴിച്ചതും വര്‍ഷങ്ങള്‍ക്കുശേഷം സ്വര്‍ണം ശേഖരിച്ചതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികളും ഐടി, ടെക്‌ കമ്പനികളും ആഘോഷിക്കുകയാണ്‌.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW