Saturday, November 17, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

പ്രളയക്കെടുതി : ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനിക്ക്‌ ലഭിച്ചത്‌ 7380 ക്ലെയിം

uploads/news/2018/09/246852/f2.jpg

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്‌ 7380 ക്ലെയിമുകളിലായി 245 കോടി രൂപയുടെ നഷ്‌ടം സംബന്ധിച്ച അപേക്ഷകളാണ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ ദി ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 491 ക്ലെയിമുകള്‍ക്ക്‌ 35 ലക്ഷത്തോളം രൂപ നല്‍കി. എന്നാല്‍ അപകടമരണം സംബന്ധിച്ച ഒരു ക്ലെയിമും ലഭിച്ചിട്ടില്ല.
കൊച്ചിന്‍ മെട്രോക്ക്‌ 200 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി അവരുടെ ക്ലെയിം ലഭിച്ചിട്ടുണ്ട്‌. ഇന്റേണല്‍ സര്‍വേയറുടെ വിലയിരുത്തല്‍ പ്രകാരം അവര്‍ക്ക്‌ 120 കോടിയുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ടെന്നാണ്‌ കണക്ക്‌. 75 മുതല്‍ 100 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നാണ്‌ കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധന നടത്തിയ ശേഷമാകും അവരുടെ നഷ്‌ടപരിഹാരത്തുക അനുവദിക്കുക. കൊച്ചിന്‍ വിമാനത്താവളം തങ്ങളുടെ പരിധിയിലാണെങ്കിലും അവര്‍ ഇതുവരെ ക്ലെയിം സമര്‍പ്പിച്ചിട്ടില്ല.
പ്രളയം ഏറെ തീവ്രമായി അനുഭവപ്പെട്ട നാല്‌ ജില്ലകളിലെ 90 ശതമാനം ഇന്‍ഷുറന്‍സും തങ്ങളുടെ പരിധിയിലാണെന്ന്‌ കമ്പനി അവകാശപ്പെട്ടു. ക്ലെയിമുകള്‍ ഉടന്‍ തീര്‍പ്പാക്കാനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസുകള്‍ തുറന്നിട്ടുണ്ട്‌. ക്ലെയിം ഫോറം ലഘൂകരിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്‌ വ്യക്‌തികള്‍ക്ക്‌ ഈ മാസം 30 വരെയും മറ്റുള്ളവര്‍ക്ക്‌ 15 വരെയും സമയം അനുവദിച്ചിട്ടുണ്ട്‌. വ്യക്‌തിഗത ക്ലെയിമുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ പോസ്‌റ്റ്‌മോര്‍ട്ടം, പോലീസ്‌ റിപ്പോര്‍ട്ടുകള്‍ എന്നിവ വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്‌. നിസാര കേടുപാടുകള്‍ മാത്രം വന്ന ഇരുചക്രവാഹനങ്ങള്‍ക്ക്‌ 3500 രൂപ വരെ നല്‍കി ഉടന്‍ തീര്‍പ്പാക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ദി ന്യൂ ഇന്ത്യ അഷുറന്‍സ്‌ മൂന്ന്‌ കോടി രൂപ സംഭാവന ചെയ്‌തുവെന്ന്‌ കമ്പനി ജോയിന്റ്‌ സി.എം.ഡിമാരായ എച്ച്‌.ജി. റോക്കഡെ, സി. നരമ്പുനാഥന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോണ്‍ഫിലിപ്പ്‌, കമ്പനി സെക്രട്ടറി ജയശ്രീനായര്‍, ഡിവിഷനല്‍ മാനേജര്‍ ഡോ. കൃഷ്‌ണപ്രസാദ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെട്രോയ്‌ക്ക്‌ നൂറുകോടി ക്ലെയിം നല്‍കേണ്ടിവരുമെന്നു കമ്പനി

തിരുവനന്തപുരം: പ്രളയത്തില്‍ വന്‍നാശനഷ്‌ടമുണ്ടായ കൊച്ചി മെട്രോയുടെ പുനര്‍നിര്‍മ്മാണത്തിനായി നൂറുകോടി രൂപയെങ്കിലും ഇന്‍ഷ്വറന്‍സ്‌ ക്ലെയിം നല്‍കേണ്ടിവരുമെന്ന്‌ ദി ന്യൂ ഇന്ത്യാ അഷ്വറന്‍സ്‌ കമ്പനി ജോയിന്റ്‌ സി.എം.ഡിമാരായ എച്ച്‌.ജി റോക്കഡെ, സി. നരമ്പുനാഥന്‍ എന്നിവര്‍ അറിയിച്ചു.
200 കോടിയിലധികം നഷ്‌ടമുണ്ടായെന്നാണ്‌ കൊച്ചിന്‍ മെട്രോയുടെ വിലയിരുത്തല്‍. ഇത്‌ സംബന്ധിച്ചുള്ള ഇന്‍ഷുറന്‍സ്‌ സഹായത്തിന്‌ വേണ്ടി അവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. ഇന്റേണല്‍ സര്‍വേയറുടെ പ്രാഥമിക കണക്കെടുപ്പില്‍ 120 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ മനസിലാകുന്നത്‌. നഷ്‌ടം പൂര്‍ണമായി വിലയിരുത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW