Saturday, September 08, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

വാരാന്ത്യം വിപണികള്‍ നേട്ടത്തില്‍

uploads/news/2018/09/246851/f1.jpg

മുംെബെ: വാരാന്ത്യം ഓഹരി സൂചികകള്‍ നേട്ടത്തില്‍. എന്നാല്‍ ആഴ്‌ചയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ തുടര്‍ച്ചയായ ഏഴു സെഷനുകള്‍ക്കുശേഷം നിറംമങ്ങിയ പ്രകടനമാണ്‌ ദൃശ്യമായത്‌. രൂപയുടെ നേരിയ തിരിച്ചുവരവും ഓട്ടോ ഓഹരികളുടെ കുതിപ്പുമാണ്‌ സൂചികകളില്‍ പ്രതിഫലിച്ചത്‌.
സെന്‍സെക്‌സ്‌ 147.01 പോയിന്റ്‌ ഉയര്‍ന്ന്‌ 38,389.82ലും നിഫ്‌റ്റി 52.20 പോയിന്റ്‌ കൂടി 11,589.10ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബി.എസ്‌.ഇയിലെ 1,559 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,164 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ആഴ്‌ച കണക്കുകള്‍ സെന്‍സെക്‌സ്‌ 255.25 പോയിന്റും നിഫ്‌റ്റി 91.40 പോയിന്റും നഷ്‌ടം വരിച്ചു. ഇലക്‌ട്രിക്‌ വാഹനങ്ങളേയും പെട്രോള്‍, ഡീസല്‍ ഇതര വാഹനങ്ങളുടെയും പെര്‍മിറ്റ്‌ രജിസ്‌ട്രേഷനില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയാണ്‌ ഓട്ടോ ഓഹരികള്‍ക്കു ഇന്ധനമായത്‌.
രൂപ ഡോളറുമായുള്ള വിനിമയത്തില്‍ 29 െപെസ നേട്ടത്തില്‍ 71.70ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രൂപയുടെ പ്രകടനവും രാജ്യാന്തര വിപണികളിലെ തിരിച്ചടിയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സൂചിക 880 പോയിന്റ്‌ നഷ്‌ടം നേരിട്ടതിനുശേഷമാണു തിരിച്ചുവരവ്‌ നടത്തിയത്‌. വിദേശനിക്ഷേപരുടെ കൊഴിഞ്ഞുപ്പോക്ക്‌ തുടരുകയാണ്‌.
455 കോടി രൂപയുടെ ഓഹരികളാണ്‌ ഇവര്‍ കഴിഞ്ഞ ദിവസം െകെയൊഴിഞ്ഞത്‌. അതേസമയം 611.98 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി പ്രാദേശികനിക്ഷേപകര്‍ വിപണിയുടെ നട്ടെല്ലായി. ഹീറോ മോട്ടോര്‍കോര്‍പ്‌, ബജാജ്‌ ഓട്ടോ, ഭാരതി എയര്‍ടെല്‍, ലുപിന്‍, ടാറ്റ സ്‌റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്‌, ഡോ. റെഡ്‌ഡീസ്‌ ലാബ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ആക്‌സിസ്‌ ബാങ്ക്‌, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടക്കി.
സണ്‍ ഫാര്‍മ, എച്ച്‌.ഡി.എഫ്‌.സി, പവര്‍ ഗ്രിഡ്‌, എസ്‌.ബി.ഐ, ഒ.എന്‍.ജി.സി, എച്ച്‌.സി.എല്‍. ടെക്‌, മാരുതി സുസുകി, ടെക്‌ മഹിന്ദ്ര, ഐ.ടി.സി. തുടങ്ങിയ ഓഹരികളാണ്‌ പ്രധാനമായും നഷ്‌ടത്തിലായത്‌. ബോര്‍ഡര്‍ വിപണികളിലും ഓഹരികള്‍ മുന്നേറി. മിഡ്‌ക്യാപ്‌ 1.15 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.55 ശതമാനവും നേട്ടമുണ്ടാക്കി. രാജ്യാന്തര വിപണികള്‍ സമ്മിശ്രമായിരുന്നു.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW