Saturday, September 08, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

പ്രളയം: ഹാവേല്‍സ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ 40 ശതമാനം വിലക്കിഴിവ്‌

കൊച്ചി: പ്രളയക്കെടുതി കണക്കിലെടുത്ത്‌ ഹാവേല്‍സ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ 30 വരെ സംസ്‌ഥാനത്ത്‌ നാല്‍പത്‌ ശതമാനം വിലക്കിഴിവ്‌ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു അഞ്ചുകോടി രൂപ സംഭാവന നല്‍കിയതിനു പുറമേയാണു വിലക്കിഴിവ്‌ പ്രഖ്യാപിക്കുന്നതെന്നു ഹാവേല്‍സ്‌ ഇന്ത്യ കേരള യൂണിറ്റ്‌ മേധാവി എം.പി. മനോജ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീടിന്‌ ആവശ്യമായ നിരവധി ഇലക്‌ട്രിക്‌ ഉപകരണങ്ങളുടെ നിര്‍മാതാക്കളാണു ഹാവേല്‍സ്‌. വെള്ളപ്പൊക്കത്തില്‍ നശിച്ച ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ക്കുപകരം ചെലവു കുറച്ച്‌ പുതിയവ വാങ്ങുന്നതിനായി സഹായിക്കാനാണു ഹാവേല്‍സിന്റെ തീരുമാനം. ഹാവേല്‍സിന്റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ്‌വര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ദൗത്യത്തില്‍ പങ്കുചേരും. കേരളത്തില്‍നിന്നുള്ള കോളുകള്‍ക്കായി പ്രത്യേക ടോള്‍ ഫ്രീ നമ്പറും (18001031313) ഒരുക്കിയിട്ടുണ്ട്‌. തൊട്ടടുത്തുള്ള ഡീലര്‍മാര്‍, റീട്ടെയിലുകാര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഹാവേല്‍സ്‌ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സഹായങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW